മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ വന്‍ പ്രതിസന്ധിയില്‍; സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 2,866 കോടി രൂപ നഷ്ടം

ന്യൂഡല്‍ഹി: (www.kasargodvartha.com 03.08.2019) രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ വന്‍ പ്രതിസന്ധിയില്‍. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഏകദേശം 2,866 കോടി രൂപ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. പതിനാല് വര്‍ഷത്തിനിടെ ഇത്രയും വലിയ തിരിച്ചടി എയര്‍ടെല്‍ നേരിടുന്നത് ഇതാദ്യമായാണ്. ഉയര്‍ന്ന ഡേറ്റയും വോയ്‌സ് ഉപഭോഗവും എയര്‍ടെല്‍ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ലാഭകരമായി മുന്നേറുന്നതില്‍ എയര്‍ടെല്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെലിന്റെ നഷ്ടം 97.3 കോടി രൂപയായിരുന്നു. ശരാശരി എയര്‍ടെല്‍ ഉപയോക്താവ് ഒരു മാസം 12 ജിബി ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്ന് ജൂണ്‍ മാസത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 7.8 ജിബിയായിരുന്നു.

New Delhi, News, National, Business, Report, Top-Headlines, Airtel posts its first quarterly loss in 14 years

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Business, Report, Top-Headlines, Airtel posts its first quarterly loss in 14 years


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?