വിദേശഭീകരാക്രമണഭീഷണി? കശ്മീരില്‍ 28000 സൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍
ശ്രീനഗര്‍: (www.kvartha.com 02/08/2019) കശ്മീര്‍ താഴ്‌വരയില്‍ 28000 അര്‍ദ്ധസൈനികരടങ്ങുന്ന 280 കമ്പനി സൈന്യത്തെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച രാത്രി മുതലാണ് തിടുക്കത്തില്‍ സൈന്യത്തെ വിന്യസിച്ചുതുടങ്ങിയത്. പൊടുന്നനെ ഇത്രയേറെപ്പേരെ വിന്യസിക്കാനുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ശ്രീനഗറിലെ പ്രശ്‌നബാധിത മേഖലകളിലും താഴ്‌വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. കാവല്‍നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര്‍ ലക്ഷ്യംവെക്കുന്നു എന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്ന് ചില ആരാധനാലയങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അമര്‍നാഥ് യാത്രക്കായി തുറന്ന ഭോജനശാലകളും പൂട്ടി. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കാനായി 10,000 അര്‍ധസൈനികരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ ഏതാനും ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, News, Army, Central Government,
Centre rushes 28,000 more soldiers to Kashmir

Powered by Info News For You

Comments
Post a Comment