2800കോടി രൂപയുടെ അഴിമതി ആരോപണം; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മരുമകന്‍ രാതുല്‍ പുരിയുടെ ബിനാമി ഓഹരികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി
ന്യൂഡല്‍ഹി: (www.kvartha.com 12.08.2019) അഴിമതി ആരോപണവിധേയനായതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മരുമകന്‍ രാതുല്‍ പുരിയുടെ ബിനാമി ഓഹരികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 2800കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടിയത്. ഹിന്ദുസ്ഥാന്‍ പവര്‍പ്രൊജക്റ്റ്‌സ് കമ്പനിയുടെ ചെയര്‍മാനായ രാതുല്‍ പുരി നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) അന്വേഷണം നേരിട്ടുവരികയായിരുന്നു മുഖ്യമന്ത്രിയുടെ മരുമകന്‍.
രാതുല്‍ പുരിയുടെയും അച്ഛന്‍ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസര്‍ ബെയര്‍ ഗ്രൂപ്പിന്റെ ഡല്‍ഹി അബ്ദുള്‍ കലാം റോഡിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയത്. ഈ ബംഗ്ലാവിന് ഡല്‍ഹിയിലെ 300 കോടി രൂപ വില മതിക്കുന്നുണ്ട്. ബിനാമി നിയമപ്രകാരമാണ് 4000 കോടി ഡോളറിന്റെ വിദേശനിക്ഷേം താത്കാലികമായി കണ്ടുകെട്ടിയത്.
കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയായ 254 കോടിയുടെ ബിനാമി ഓഹരികള്‍ ആദായനികുതി വകുപ്പ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരന്‍ രാജീവ് സക്‌സേനയുടെ കടലാസ് കമ്പനികളില്‍നിന്നാണ് രാതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്ന് നികുതി വകുപ്പ് പറയുന്നു.
അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളാണ് രാതുല്‍ പുരി നേരിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, India, New Delhi, Madya Pradesh, Minister, Corruption, Income Tax Officer, 2800 Crore Bungalow Funds Seized in Probe Against Kamal Nath's Nephew
Powered by Info News For You

Comments
Post a Comment