മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണം; കാസര്‍കോട്ടേതുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തത് 27 കേസുകള്‍

കാസര്‍കോട്: (www.kasargodvartha.com 14.08.2019) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കാസര്‍കോട്ട് രജിസ്റ്റര്‍ ചെയ്തത് ഒരു കേസ്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടുവീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതുവരെയായി മൊത്തം 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ സ്വദേശി രഘുവിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. അതേസമയം വ്യാജ ഐ ഡിയുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്(യു.പി.ഐ) വഴിയാണ് തട്ടിപ്പിനു ശ്രമിച്ചത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ നിധിയുടെ യഥാര്‍ത്ഥ ഐ ഡി. ഇതിനു സമാനമായ kerelacmdrf@sbi ഐ ഡി ഉപയോഗിച്ചാണ് തട്ടിപ്പിനു ശ്രമം നടന്നത്. ഒരു അക്ഷരത്തില്‍ വ്യത്യാസം വരുത്തി തട്ടിപ്പ് നടത്താനുള്ള ശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, case, Trending, Police, Social-Media, Fake message about CM's relief fund; case registered in Kasaragod 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?