ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലില്‍ നിന്നും കാസര്‍കോട് സ്വദേശിയുള്‍പെടെ 24 ജീവനക്കാര്‍ക്കും മോചനം


ന്യൂഡല്‍ഹി: (www.kasargodvartha.com 16.08.2019) ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലില്‍ നിന്നും കാസര്‍കോട് സ്വദേശിയുള്‍പെടെ 24 ജീവനക്കാര്‍ക്കും മോചനം ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.

കാസര്‍കോട് ഉദുമ അച്ചേരി സ്വദേശി പ്രജിത്ത്, വണ്ടൂര്‍ സ്വദേശി കെ കെ അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരടക്കമുള്ളവരുടെ മോചനമാണ് സാധ്യമായിരിക്കുന്നത്. ഇവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താം. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് -1 ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ ജൂലൈ നാലിന് പിടിച്ചെടുത്തത്.



കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ജീവനക്കാരുടെ മോചനം സാധ്യമായതെന്നാണ് സൂചന. അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കെ കപ്പലും വിട്ടുനല്‍കാന്‍ ജിബ്രാള്‍ട്ടറിലെ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related News:
ബ്രിട്ടണും ഇറാനും പിടിച്ചെടുത്ത രണ്ട് കപ്പലുകളിലും മൂന്ന് വീതം മലയാളികള്‍; ഒരാള്‍ കാസര്‍കോട് സ്വദേശി

ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ കപ്പലിലെ നാവികരെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കോണ്‍സല്‍ അനില്‍ നൗട്യാല്‍ സന്ദര്‍ശിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, gibraltar authorities to free 24 indian crew aboard grace-1
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?