പ്രധാനമന്ത്രി നരേന്ദ്രമോഡി 23ന് യുഎഇയില്‍; രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം മോഡിക്ക് സമ്മാനിക്കും
അബുദാബി: (www.kvartha.com 19.08.2019) പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 23ന് വെള്ളിയാഴ്ച യുഎഇയിലെത്തും. യുഎഇയിലെത്തുന്ന അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ സമ്മാനിക്കും. പ്രധാനമന്ത്രിയുടെ യുഎഇ, ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി യുഎഇയിലെത്തുന്നത്.
തുടര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആറു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് മോഡി യുഎഇ സന്ദര്‍ശിക്കുന്നത്. രണ്ടാം തവണ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. തുടര്‍ന്ന് ബഹ്‌റൈനിലെത്തുന്ന മോഡി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi, News, Gulf, World, PM, Narendra Modi, Visit, PM Narendra Modi to visit UAE on August 23

Powered by Info News For You

Comments
Post a Comment