22 വര്‍ഷംമുമ്പ് അടക്കംചെയ്ത മൃതദേഹം കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു! മൃതദേഹം പുറത്തുകണ്ടത് കനത്തമഴയില്‍ മഖ്ബറ തകര്‍ന്നതോടെ

ലഖ്‌നൗ: (www.kvartha.com 23.08.2019) 22 വര്‍ഷം മുമ്പ് അടക്കം ചെയ്ത മൃതദേഹം കേടുപാടുകള്‍ സംഭവിക്കാതെ നിലനില്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ബാബെരൂ എന്ന പ്രദേശത്താണ് അത്ഭുതസംഭവം. നസീര്‍ അഹമ്മദ് എന്ന വ്യക്തിയുടെ മൃതദേഹമാണ് മരണപ്പെട്ട് 22 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ കേടുപാടുകളൊന്നുമില്ലാതെ നിലനില്‍ക്കുന്നത്.

ബുധനാഴ്ച്ചയാണ് സംഭവം നടക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് മഖ്ബറ തകര്‍ന്നു. ഖബര്‍സ്ഥാനിന്റെ കമ്മിറ്റി മണ്ണ് നീക്കി ശുചീകരണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവം പുറംലോകമറിഞ്ഞതോടെ സ്ഥലത്ത് വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നു. പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രദേശത്തെ പുരോഹിതരുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹം മറ്റൊരു കുഴിയില്‍ അടക്കം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, News, Dead Body, Shocking! Man's body, dug out after 22 years in Uttar Pradesh, has not decomposed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?