ടെക്‌സാസ് എല്‍പാസോയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; രണ്ടുവയസ്സുള്ള കുട്ടി അടക്കം നിരവധിപ്പേര്‍ കൊല്ലപ്പെട്ടു, 21 കാരന്‍ പോലീസ് അറസ്റ്റില്‍
ന്യൂയോര്‍ക്ക്: (www.kvartha.com 04.08.2019) യു.എസിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ച രാവിലെ വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിലായിരുന്നു സംഭവം. വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 25 ലേറെ പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. സ്‌റ്റോറിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കണ്‍മുന്നില്‍ കണ്ടവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
രണ്ടുവയസ്സുള്ള കുട്ടി അടക്കം 82 വയസ്സുകാരന്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ സമയത്ത് വാള്‍മാര്‍ട്ടില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ വെടിയൊച്ച കേട്ട് രക്ഷപ്പെടാന്‍ പുറത്തേക്കോടി. അതിനാല്‍ വാള്‍മാര്‍ട്ട് സ്‌റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ചിതറി കിടക്കുകയായിരുന്നു. അക്രമിയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, America, New York, Murder, Police, Arrested, Baby, President, Donald-Trump, Mass Shooting Texas el paso Walmart Store, Many Killed and Many injured
Powered by Info News For You

Comments
Post a Comment