ഡെല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പെടെ 6മരണം; നിരവധി പേര്‍ക്ക് പരിക്ക്, നിരവധി വാഹനങ്ങളും കത്തിനശിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 06.08.2019) ഡെല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറുമരണം, നിരവധി പേര്‍ക്ക് പരിക്ക്, നിരവധി വാഹനങ്ങളും കത്തിനശിച്ചു. തെക്കുകിഴക്കന്‍ ഡെല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീ ഉയര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയുടെ എട്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
രക്ഷപെടുന്നതിനായി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയവര്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്. ഇങ്ങനെ ചാടിയ 11പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു പേര്‍ തീവ്രപരിചരണ വിഭാഗത്തിലും മറ്റുള്ളവര്‍ ജനറല്‍ വാര്‍ഡിലും ചികിത്സയിലാണ്. തീപിടിത്തത്തില്‍ ഏഴു കാറുകളും എട്ട് ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. കെട്ടിടത്തിലെ ഇലക്ട്രിക് ബോക്‌സില്‍ നിന്നാണ് തീയുയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കരുതുന്നു. മറ്റുവിവരങ്ങള്‍ ലഭ്യമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Six Dead, 11 Injured After Fire Breaks Out at Multi-storey Building in Delhi's Zakir Nagar, New Delhi, News, Fire, Injured, Accidental Death, Dead, Obituary, hospital, Treatment, National.
Keywords: Six Dead, 11 Injured After Fire Breaks Out at Multi-storey Building in Delhi's Zakir Nagar, New Delhi, News, Fire, Injured, Accidental Death, Dead, Obituary, hospital, Treatment, National.
Powered by Info News For You

Comments
Post a Comment