കൊല്ലപ്പെട്ട നിലയില്‍ 19 മൃതദേഹങ്ങള്‍; പിന്നില്‍ മയക്കുമരുന്ന് സംഘങ്ങളുടെ കുടിപ്പകയെന്ന് സംശയം

മെക്‌സിക്കോ സിറ്റി: (www.kvartha.com 10.08.2019) പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ട നിലയില്‍ 19 മൃതദേഹങ്ങള്‍. മിച്ചോക്കാന്‍ സംസ്ഥാനത്താണ് സംഭവം. ബുധനാഴ്ച്ചയാണ് പാലത്തില്‍ കെട്ടിത്തൂക്കിയ നിലയിലും റോഡുവക്കിലുമായി കണ്ടെത്തിയത്.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ അനുമാനം. വയാഗ്ര എന്ന മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജാലിക്‌സോ എന്ന കുപ്രസിദ്ധ മയക്കുമരുന്ന് സംഘത്തിന്റെ ബാനര്‍ മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.


Keywords: World, News, Mexico, Massacre, Dead Body, Mexico City, Mexico: 19 dead as police find bodies hung from overpass


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?