അബൂ അരീഷ് ഏരിയ കെ.എം.സി.സി പെരുന്നാള്‍ പൊലിമ-19


ജിസാന്‍ (www.evisionnews.co): അബൂ അരീഷ് ഏരിയ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിവസം വൈകിട്ട് ഒമ്പത് മണിക്ക് ഇസ്തിറാഹ അല്‍ ജൂരിയില്‍ പെരുന്നാള്‍ പൊലിമ' 19 എന്ന പേരില്‍ കലാ-സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കാന്‍ അഹമ്മദ് കോയ പെരുവള്ളൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മിമിക്‌സ്, ഗാനമേള, ഫണ്‍ ഗൈംസ്, ക്വിസ് മത്സരം, മാപ്പിളപ്പാട്ട് തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

നറുക്കെടുപ്പിലെ വിജയികള്‍ക്ക് ആകര്‍ഷണീയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം ജി സാന്‍- കൊച്ചി വിമാന ടിക്കറ്റും രണ്ടാം സമ്മാനം സാന്‍ഫോര്‍ഡ് ഇലക്ട്രോണിക്‌സ് നല്‍കുന്ന സമ്മാനം രണ്ട് പേര്‍ക്ക്, മൂന്നാം സമ്മാനം ഐബ്ലാക് ഇലക്ട്രോണിക്‌സ് നല്‍കുന്ന സമ്മാനം മൂന്നു പേര്‍ക്ക്, നാലാം സമ്മാനം ജീപാസ് നല്‍കുന്ന സമ്മാനം അഞ്ചുപേര്‍ക്ക്, അഞ്ചാം സമ്മാനം എലക്ട്രോമാക്‌സ് ഇലക്ട്രോണിക്‌സ് നല്‍കുന്ന സമ്മാനം അഞ്ച് പേര്‍ക്കും നല്‍കപ്പെടുന്നതാണ്. 

പരിപാടിയുടെ നടത്തിപ്പിനായി ഹാരിസ് പട്‌ല ചെയര്‍മാനും അഹ്മദ് കോയ ജനറല്‍ കണ്‍വീനറും നിസാര്‍ വേങ്ങര ട്രഷററുമായി 301അംഗ സ്വാഗത സംഘം രൂപികരിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ഹാരിസ് പട്‌ല ,മുജീബ് വലിയോറ (പ്രോഗ്രാം) ,അഹ്മദ് കോയ കൊല്ലം ചിന, ഖാലിദ് പട്‌ല (റിസപ്ഷന്‍),നിസാര്‍ കുറുക്കന്‍, റശീദ് ഉള്ളണം (ഫൈനാന്‍സ്),

കുഞ്ഞാവ കോഴിച്ചെന, നൗഫല്‍ വേങ്ങര (ഫുഡ്), നാസര്‍ വാക്കാലൂര്‍, സിദ്ധീഖ് പൂക്കിപ്പറമ്പ് (പ്രൈസ്), യൂനുസ് ഗറഫി, റാഫി ഇഖ്‌റഅ (വളണ്ടിയര്‍), ഫഹദ് കൊല്ലം ചിന, ഷറഫുദ്ദീന്‍ താഴക്കോട് (മീഡിയ), എന്‍.സി അബ്ദുറഹ്മാന്‍, ബദ്‌റുദ്ദീന്‍ തിരുവനന്തപുരം (ട്രാന്‍സ് പൊട്ടേഷന്‍) തെരഞ്ഞെടുത്തു. 

ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഖാലിദ് പട്‌ല ഉദ്ഘാടനം ചെയ്തു. നിസാര്‍ വേങ്ങര, സിദ്ധീഖ് ടി.പി. ഹാരിസ് കാസര്‍കോട്, മുജീബ് വേങ്ങര, റാഫി കൊളപ്പുറം, ബദറുദ്ദീന്‍ തിരുവനന്തപുരം, നൗഫല്‍ വേങ്ങര, ഫഹദ്, റഫീഖ്, അബുദല്‍ കരീം സംസാരിച്ചു. നാസര്‍ വാക്കാലൂര്‍ സ്വാഗതവും കുഞ്ഞി മുഹമ്മദ് കോഴിച്ചന നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?