ജയിലില്‍ നിന്ന് പുറത്തു ചാടാന്‍ ഗുണ്ടാ നേതാവ് കാണിച്ചത് 19-ാം അടവ്; കുറച്ചു നേരത്തേക്ക് അച്ഛന്‍ മകളായി!
റിയോ ഡി ജനിറോ: (www.kvartha.com 06.08.2019) ബ്രസീലിലെ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ മകളുടെ വേഷം കെട്ടിയ ഗുണ്ടാ നേതാവിനെ അധികൃതര്‍ കൈയ്യോടെ പിടികൂടി. ക്ലോവിനോ ഡ സില്‍വ എന്ന ഗാങ് ലീഡറാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. 19 വയസുള്ള മകള്‍ ഇയാളെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു മകളുടെ വേഷത്തില്‍ മുങ്ങാന്‍ ശ്രമിച്ചത്.
നേരത്തെയും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡ സില്‍വയെ കൂടുതല്‍ സുരക്ഷിതമായ മറ്റൊരു ജയിലിലേക്ക് മാറ്റും. വിഗ്ഗും റബ്ബര്‍ മാസ്‌കും പിങ്ക് ടീഷര്‍ട്ടും ധരിച്ചായിരുന്നു ഇയാള്‍ മകളുടെ വേഷം സ്വീകരിച്ചത്. എന്നാല്‍ ജയില്‍ ചാടാന്‍ സ്വീകരിച്ച മാര്‍ഗം പോലീസ് കൈയ്യോടെ പിടികൂടി.

ആര്‍ക്കും ജയില്‍ അധികൃതരെ കമ്പളിച്ച് രക്ഷപ്പെടാനാവില്ലെന്നും ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ മകള്‍ക്കും പങ്കുണ്ടോ എന്ന സംശയം പോലീസ് അന്വേഷിച്ച് വരുകയാണ്. ഡ സില്‍വ മകളുടെ വേഷം മാറ്റുന്ന വീഡിയോ ജയില്‍ അധികൃതര്‍ പുറത്തു വിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Brazil, News, World, Escaped, Jail, Police, Daughter, dress, Brazil drug dealer dresses up as daughter in bungled jail escape
നേരത്തെയും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡ സില്‍വയെ കൂടുതല്‍ സുരക്ഷിതമായ മറ്റൊരു ജയിലിലേക്ക് മാറ്റും. വിഗ്ഗും റബ്ബര്‍ മാസ്‌കും പിങ്ക് ടീഷര്‍ട്ടും ധരിച്ചായിരുന്നു ഇയാള്‍ മകളുടെ വേഷം സ്വീകരിച്ചത്. എന്നാല്‍ ജയില്‍ ചാടാന്‍ സ്വീകരിച്ച മാര്‍ഗം പോലീസ് കൈയ്യോടെ പിടികൂടി.

ആര്‍ക്കും ജയില്‍ അധികൃതരെ കമ്പളിച്ച് രക്ഷപ്പെടാനാവില്ലെന്നും ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ മകള്‍ക്കും പങ്കുണ്ടോ എന്ന സംശയം പോലീസ് അന്വേഷിച്ച് വരുകയാണ്. ഡ സില്‍വ മകളുടെ വേഷം മാറ്റുന്ന വീഡിയോ ജയില്‍ അധികൃതര്‍ പുറത്തു വിട്ടിരുന്നു.
Keywords: Brazil, News, World, Escaped, Jail, Police, Daughter, dress, Brazil drug dealer dresses up as daughter in bungled jail escape
Powered by Info News For You
Comments
Post a Comment