ദുബൈ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് നറുക്കെടുപ്പില്‍ 19 കോടിയുടെ ഭാഗ്യം തുണച്ചത് ബംഗ്ലാദേശിയെ; മലയാളികള്‍ക്ക് ലഭിച്ചത് ഒാരോ കിലോഗ്രാം വീതം സ്വര്‍ണം

ദുബൈ: (www.kvartha.com 28.08.2019) അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് നറുക്കെടുപ്പില്‍ 19 കോടിയുടെ ഭാഗ്യം തുണച്ചത് ബംഗ്ലാദേശിയെ. വേനല്‍ക്കാല പ്രൊമോഷനോടനുബന്ധിച്ച് ചൊവ്വാഴ്ച ദുബൈയില്‍ നടന്ന ആറാമത് വാര്‍ഷിക നറുക്കെടുപ്പിലാണ് ബംഗ്ലാദേശ് സ്വദേശിയായ അബ്ദുല്ല അല്‍ അറഫാത് മുഹമ്മദ് മുഹ്‌സിനെ ഭാഗ്യദേവത കടാക്ഷിച്ചത്.

അവസാന റൗണ്ടില്‍ എട്ട് മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഇന്ത്യന്‍, ഒരു പാകിസ്ഥാനി, മറ്റൊരു ബംഗ്ലാദേശി, രണ്ട് എമിറാത്തികള്‍, രണ്ട് ഫിലിപൈന്‍ സ്വദേശികള്‍, ഒരു ഇന്തോനേഷ്യന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. അതില്‍ നിന്നുമാണ് ബംഗ്ലാദേശ് സ്വദേശിയായ അബ്ദുല്ല അല്‍ അറഫാത് മുഹമ്മദ് മുഹ്‌സിനെ ഭാഗ്യദേവത കടാക്ഷിച്ചത്. മറ്റ് എട്ടുപേര്‍ക്കും സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ട്.

Bangladeshi wins Dhs1m in Ansari Exchange raffle draw, Dubai, News, Lottery, Winner, Trending, Gulf, World

എക്‌സ്‌ചേഞ്ചിന്റെ നായിഫ് ശാഖയില്‍ നിന്നാണ് മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന അബ്ദുല്ല അല്‍ അറഫാത് മുഹമ്മദ് മുഹ്‌സിന്‍ ബംഗ്ലാദേശിലുള്ള തന്റെ കുടുംബത്തിന് പണം അയച്ചത്. വീട്ടുചെലവിനായി 6,000 ബംഗ്ലാദേശി ടാക്ക (5,000 ഇന്ത്യന്‍ രൂപ) ആണ് ഇയാള്‍ അയച്ചത്. എന്നാല്‍ ലഭിച്ചതാകട്ടെ കോടികളും! അബ്ദുല്ല അല്‍ അറഫാത് മുഹമ്മദ് മുഹ്‌സിന് 22 കോടി ബംഗ്ലാദേശ് ടാക്ക (10 ലക്ഷം ദിര്‍ഹം, 19 കോടി രൂപ) ആണ് സമ്മാനമായി ലഭിച്ചത്.

ഇതേ നറുക്കെടുപ്പില്‍ മലയാളികളായ സീവായി മുസ്തഫ, അബ്ദുല്‍ ഹക്കീം എന്നിവര്‍ക്ക് ഒരു കിലോഗ്രാം വീതം സ്വര്‍ണവും ലഭിച്ചു.

കോടികള്‍ സമ്മാനമായി ലഭിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന മുഹ്‌സിന്‍ പറഞ്ഞു. വിജയി ആയതറിഞ്ഞപ്പോള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. അവര്‍ക്കും വാര്‍ത്ത വിശ്വസിക്കാനായില്ലെന്നും മുഹ് സീന്‍ പറയുന്നു.

ഞാനും കുടുംബവും ഏറെ കാലമായി താലോലിക്കുന്ന കുറേ സ്വപ്നങ്ങളുണ്ട്, അതൊക്കെ സഫലീകരിക്കാന്‍ ഈ പണം ഉപയോഗിക്കും. ഇങ്ങനെയൊരു സമ്മാനം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ആ സ്വപ്നങ്ങളെല്ലാം വെറും സ്വപ്നങ്ങളായി തന്നെ അവശേഷിച്ചേനെ.

തനിക്ക് അടുത്തമാസം ഒരു കുഞ്ഞ് പിറക്കും. അതുകൊണ്ടുതന്നെ ഇരട്ടി സന്തോഷമാണ് ഇത് നല്‍കുന്നതെന്നും മുഹ് സീന്‍ കൂട്ടിച്ചേര്‍ത്തു. കിട്ടിയ തുകയില്‍ കുറച്ച് നാട്ടിലേക്ക് അയക്കും. ബാക്കി പണം ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുമെന്നും മുഹ്‌സീന്‍ പറഞ്ഞു.

ഇതേ നറുക്കെടുപ്പില്‍ ജോര്‍ദാന്‍ സ്വദേശി ഖല്‍ദൂന്‍ ഹുമൈദാന് ബിഎംഡബ്ല്യു X1 കാറും മറ്റ് എട്ട് ഭാഗ്യവാന്മാര്‍ക്ക് 10,000 ദിര്‍ഹം വീതവും ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangladeshi wins Dhs1m in Ansari Exchange raffle draw, Dubai, News, Lottery, Winner, Trending, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?