ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ചെകുത്താന്മാര്‍; 1965ന് ശേഷം ഓള്‍ഡ് ട്രാഫോഡില്‍ ചെല്‍സിക്കെതിരെ യുണൈറ്റഡ് നേടുന്ന ഏറ്റവും വലിയ വിജയം
ലണ്ടന്‍: (www.kvartha.com 13/08/2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിലെ ആദ്യ ഗ്ലാമര്‍ പോരില്‍ ചെല്‍സിയെ കതര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ ചെല്‍സിയെ തകര്‍ത്തത്.
മാര്‍ക്കസ് റഷ്‌ഫോര്‍ഡ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ആന്റണി മാര്‍ഷ്യല്‍, ഡാനിയല്‍ ജെയിംസ് എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകള്‍.
തോല്‍വിയോടെ, പരിശീലകനായി അരങ്ങേറിയ ചെല്‍സി ഇതിഹാസം ഫ്രാങ്ക് ലാംപാര്‍ഡിന് സീസണിലെ ആദ്യ മത്സരം കയ്‌പേറിയതായി. ചെല്‍സിക്കെതിരെ 1965നുശേഷം ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
Keywords: Sports, Football, Chelsea, Manchester United, News, Man Utd enjoy biggest league win over Chelsea for 54 years
Powered by Info News For You

Comments
Post a Comment