ചരിത്രം തിരുത്തി അമിത് ഷാ; 1947 മുതല്‍ പാലിച്ചുവരുന്ന ജമ്മു കശ്മീരിന്റെ പരിരക്ഷകള്‍ എല്ലാം എടുത്തുമാറ്റാന്‍ നിര്‍ണായ ബില്ലുകള്‍; വിജ്ഞാപനത്തില്‍ ഒപ്പുവെച്ച് രാഷ്ട്രപതി; ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി സംസ്ഥാനത്തിന് ബാധകം

ന്യൂഡല്‍ഹി: (www.kvartha.com 05.08.2019) ജമ്മു കശ്മീര്‍ വിഷയത്തില്‍ 1947 മുതല്‍ പാലിച്ചുവരുന്ന പരിരക്ഷകള്‍ എല്ലാം എടുത്തുമാറ്റാന്‍ നിര്‍ണായ ബില്ലുകളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍.

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ആണ് ഇതില്‍ പ്രധാനം. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാാം വകുപ്പ് റദ്ദാക്കിയതായി ഉത്തരവിറങ്ങി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം നിയമമന്ത്രാലയം പുറത്തിറക്കി. പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ച ശേഷമാണ് വിജ്ഞാപനം അറിയിച്ചത്.

Kashmir LIVE: Govt Decides to Repeal Articles 370 and 35A, J&K and Ladakh to be Separate Union Territories, New Delhi, News, Politics, Jammu, Kashmir, Trending, President, National

ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം. 1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പിനെ എതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്.

ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് 1950കളുടെ തുടക്കത്തില്‍ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യമുയര്‍ത്തി 370-ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്.

നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370-ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകള്‍ അമിത് ഷാ അവതരിപ്പിക്കുമെന്ന് സഭ ചേര്‍ന്നയുടന്‍ ചെയര്‍മാന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. ജമ്മു കശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് 10% സംവരണം കൊണ്ടുവരുന്ന ബില്‍ നേരത്തെ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഇത് മാറ്റിവച്ച് ഇന്നത്തെ മറ്റ് മൂന്നു ബില്ലുകളാണ് കൊണ്ടുവന്നത്.

ഭരണഘടനയുടെ 370 (3) അനുഛേദം പ്രകാരം രാഷ്ട്രപതിക്ക് ജമ്മു കശ്മീരിന്റെ പ്രത്യേക പരിഗണന നീക്കാനുള്ള അധികാരമുണ്ടെന്നും അതുപ്രകാരം 370ന്റെ അടിസ്ഥാനത്തിലുള്ള എല്ലാ പരിരക്ഷകളും എടുത്തുമാറ്റുന്നതായി വ്യക്തമാക്കി. 35(എ) എല്ലാ അധികാരങ്ങളും എടുത്തുകളയാം. ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ അവതരിപ്പിച്ചുകൊണ്ടാണ് മൂന്നാമത്തെ പ്രമേയം അവതരിപ്പിച്ചത്.

ജമ്മു കശ്മിരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട സമയത്ത് നല്‍കിയ എല്ലാ ആനുകൂല്യങ്ങളുമാണ് റദ്ദാക്കപ്പെടുന്നത്.

ജമ്മു കശ്മീരിലെ മൂന്നായി വിഭജിക്കാന്‍ നേരത്തെ മുതല്‍ ആലോചന നടന്നിരുന്നു. ജമ്മു, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളും ലഡാക്കിനെ പ്രത്യേക കേന്ദ്ര ഭരണ പ്രദേശമായി നിലനിര്‍ത്താനുമായിരുന്നു നീക്കം. കഴിഞ്ഞ 70 വര്‍ഷത്തില്‍ എങ്ങനെയാണോ കശ്മീരുമായി മുന്നോട്ടുപോയത്. ആ അവസ്ഥ ഇനിയുണ്ടാവില്ലെന്നാണ് വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kashmir LIVE: Govt Decides to Repeal Articles 370 and 35A, J&K and Ladakh to be Separate Union Territories, New Delhi, News, Politics, Jammu, Kashmir, Trending, President, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?