പിറന്നാള്‍ ദിനത്തില്‍ 19കാരി സുഹൃത്തുക്കളുടെ കൂട്ടമാനഭംഗത്തിനിരയായി; സംഭവം പുറത്തായത് അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍

മുംബൈ: (www.kvartha.com 03.08.2019) മുംബൈയില്‍ പിറന്നാള്‍ ദിനത്തില്‍ പത്തൊമ്പതുകാരി സുഹൃത്തുക്കളുടെ കൂട്ടമാനഭംഗത്തിനിരയായി. മുംബൈ ചൂനാബട്ടിയില്‍ ഇക്കഴിഞ്ഞ ജൂലായ് ഏഴിനാണ് ദാരുണമായ സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് പോലീസിനുനേരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഔറംഗാബാദ് സ്വദേശിയായ പെണ്‍കുട്ടിയെ പിറന്നാള്‍ ആഘോഷിക്കാനായി സുഹൃത്തുക്കള്‍ മുംബൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് രാത്രിയോടെ നാല് ആണ്‍സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

Maharashtra: 19-year-old girl gang molested on birthday in Mumbai, Mumbai, News, Local-News, Molestation, Crime, Criminal Case, Police, Case, Complaint, Kerala

പീഡനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടി പിറ്റേന്ന് ഔറംഗബാദിലേക്ക് മടങ്ങി. മാതാപിതാക്കളോട് പോലും നടന്ന സംഭവം തുറന്നുപറയാത്ത പെണ്‍കുട്ടി അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ഒടുവില്‍ ജൂലൈ 24ന് ഔറംഗാബാദിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരിക്കുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടറാണ് കൂട്ട ബലാത്സംഗമാണെന്ന് കണ്ട് പോലീസിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് ജൂലായ് മുപ്പതിന് പെണ്‍കുട്ടിയുടെ പിതാവ് ബെഗുംപുറ പോലീസിന് ആശുപത്രി രേഖകള്‍ക്കൊപ്പം സമര്‍പ്പിച്ച പരാതിയെ അടിസ്ഥാനമാക്കിയാണ് പോലീസ് കൂട്ടബലാത്സംഗത്തിന് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി പിന്നീട് എടുക്കുമെന്നും പ്രതികളായ നാലു ആണ്‍സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

അതിനിടെ കൂട്ടബലാത്സംഗം നടന്നുവെന്നു പറയപ്പെടുന്ന മുംബൈയിലെ താമസസ്ഥലത്ത് പെണ്‍കുട്ടിയുടെ സഹോദരന്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും പോലീസ് പറയുന്നുണ്ട്. സാരമായി പരിക്കുകള്‍ ഉള്ള പെണ്‍കുട്ടിയോട് ചികിത്സയില്‍ തുടരാനാണ് ഔറംഗാബാദിലെ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംഭവം മുംബൈയില്‍ നടന്നതിനാല്‍ ബെഗുംപുറ പോലീസ് കേസ് മുംബൈയിലെ ചുനാബട്ടി പോലീസിന് കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maharashtra: 19-year-old girl gang molested on birthday in Mumbai, Mumbai, News, Local-News, Molestation, Crime, Criminal Case, Police, Case, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?