മഴ തുടരുന്ന സാഹചര്യത്തില്‍ തുറന്ന് വിട്ടത് 18 ഡാമുകള്‍; ബാണാസുര ശനിയാഴ്ച തുറന്നേക്കും, മലമ്പുഴ തുറക്കില്ല, തെക്കന്‍ കേരളത്തിലെ പ്രധാന ഡാമുകളിലെ ജല നിരപ്പ് 30 ശതമാനത്തില്‍ താഴെ, വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കെഎസ്ഇബിയുടെ നിര്‍ദേശം
പാലക്കാട്: (www.kvartha.com 10.08.2019) മഴ തുടരുന്ന സാഹചര്യത്തില്‍ ഇതുവരെയായി തുറന്ന് വിട്ടത് 18 ഡാമുകള്‍. കൂടുതല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായി വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇത് പൂര്‍ണമായും തെറ്റാണെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
ഇതുവരെയായി ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നതെന്നും കെഎസ്ഇബിയുടെ മറ്റ് ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഉടനൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു. ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളില്‍ എല്ലാം കൂടി നിലവില്‍ 30 ശതമാനത്തില്‍ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയുടെ സംഭരണശേഷിയുടെ മുപ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്നത്തെ ജലനിരപ്പ്.
കേരളത്തിലെ എല്ലാ ഡാമുകളും തുറന്നുവിട്ടു എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണം. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുത് എന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, palakkad, Dam, Flood, Idukki, KSEB, Media, Eighteen Dams opened due to heavy rain in kerala

Powered by Info News For You

Comments
Post a Comment