സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ ഫ് ളാറ്റില്‍ വിളിപ്പിച്ച് ബിക്കിനി ധരിപ്പിച്ച് ഫോട്ടോ ഷൂട്ട്; ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍
പൂനെ: (www.kvartha.com 29.08.2019) സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ ഫ് ളാറ്റില്‍ വിളിപ്പിച്ച് ബിക്കിനി ധരിപ്പിച്ച് ഫോട്ടോ ഷൂട്ട് എടുത്ത സംഭവത്തില്‍ സംവിധായകന്‍ അറസ്റ്റില്‍. ഷൂട്ടിനിടയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്ന മാതാവിന്റെ പരാതിയിലാണ് അറസ്റ്റ് . മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പൂണെ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡെക്കാന്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.
ഇരുപത്തിനാലുകാരനായ കുല്‍ക്കര്‍ണി നാടകനടനാണ്. ഇതിനിടെ തിയേറ്റര്‍ വര്‍ക്ക്ഷോപ്പുകളും നടത്താറുണ്ട്. അത്തരമൊരു വര്‍ക്ക്ഷോപ്പിനിടയിലാണ് പതിനേഴുകാരിയും വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെ കുല്‍ക്കര്‍ണി പരിചയപ്പെടുന്നതെന്ന് പോലീസ് പറയുന്നു. അഭിനയത്തോട് കമ്പമുണ്ടായിരുന്ന പെണ്‍കുട്ടി നടന്‍മാരുടെ ഗ്രൂപ്പില്‍ ജോയിന്റ് ചെയ്തിരുന്നു.
ഇതിനിടെ ആഗസ്റ്റ് 16ന് പെണ്‍കുട്ടിയെ കുല്‍ക്കര്‍ണി പ്രഭാത് റോഡിനടുത്തുള്ള സ്വന്തം ഫ് ളാറ്റായ ബസന്ത് ബഹാര്‍ അപ്പാര്‍ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി. തന്റെ നാടകത്തില്‍ അഭിനയിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്.
ഫ് ളാറ്റിലെത്തിയശേഷം പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ചില ഫോട്ടോകളുമെടുത്തു. പിന്നീട് ഒരു ബിക്കിനി നല്‍കി അതു ധരിക്കാന്‍ അയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീടു പെണ്‍കുട്ടി അത് ധരിച്ചു. ബിക്കിനി ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോകളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയോട് സംഭവങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മാതാവ് സ്റ്റേഷനിലെത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ഐ പി സി സെക്ഷന്‍ 354 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുളള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Marathi actor Mandar Kulkarni arrested for immoral harassing, Pune, News, Cinema, Crime, Criminal Case, Flat, Arrested, Police, National.

Powered by Info News For You

Comments
Post a Comment