മലപ്പുറം ജില്ലയില്‍ കനത്ത മഴതുടരുന്നു; 17,000ല്‍പരം ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍, അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ടെന്ന് കലക്ടര്‍

മലപ്പുറം: (www.kvartha.com 10.08.2019) ജില്ലയില്‍ പലയിടങ്ങളിലും മഴ തുടരുകയാണെന്നും 17,000ല്‍പ്പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരികയാണ്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി ആള്‍ക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കലക്ടരുടെ ഫേസ്ബുക്ക് കുറിപ്പ്...

മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴതുടരുകയാണ്. 17,000ല് പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടേയും അവ എത്തിക്കേണ്ട സ്ഥലങ്ങളുടേയും വിവരം തഴെച്ചേര്‍ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും സ്വീകരിക്കുന്നതല്ല.

പാകം ചെയ്ത ഭക്ഷണം എത്തിക്കാന്‍‍ കഴിയുന്നവര്‍ മഞ്ചേരി ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും, വണ്ടൂര്‍‍ ഗവഃ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എത്തിക്കുക.

ജില്ലാ കളക്ടര്‍ മലപ്പുറം

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ :
1) ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2)ഗവഃ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വണ്ടൂര്‍
ഫോണ്‍ : 95447 85108, 94469 21444
3) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326

കുടിവെള്ളം
പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌
സാനിറ്ററി നാപ്കിൻ
സോപ്പ്‌
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ
ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍
ബക്കറ്റ്
മഗ്ഗ്
ടോയ്ലറ്റ് ബ്രഷ്
ഫിനെെള്‍/ഹാര്‍പ്പിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Malappuram, Rain, Flood, District Collector, Malappuram District collector information to flood reliefe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?