പ്രണയബന്ധം എതിര്‍ത്തു; ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം പിതാവിനെ കുത്തിക്കൊന്നു, മൃതദേഹം ശുചിമുറിയില്‍ കൊണ്ടുപോയി കത്തിക്കാന്‍ ശ്രമം; 15കാരിയായ മകളും കാമുകനും അറസ്റ്റില്‍

ബംഗളൂരു: (www.kvartha.com 20.08.2019) പ്രണയബന്ധം എതിര്‍ത്തതിന് പിതാവിനെ കൊലപ്പെടുത്തിയ 15കാരിയായ മകളും 18കാരനായ കാമുകനും അറസ്റ്റില്‍. തിങ്കളാഴ്ചയാണ് സംഭവം. 41കാരനായ ബിസിനസുകാരന്‍ പുതുച്ചേരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി പോയ ഭാര്യയെയും മകനെയും റെയില്‍വെ സ്റ്റേഷനില്‍ വിട്ടശേഷം തിരിച്ച് വീട്ടിലെത്തിയതായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ അച്ഛന് മകള്‍ പാലില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി. തുടര്‍ന്ന് കാമുകനൊപ്പം ചേര്‍ന്ന് കത്തിയെടുത്ത് കുത്തുകയും മൃതദേഹം വലിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി തീയിടുകയും ചെയ്തു. വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട അയല്‍ക്കാര്‍ ഉടന്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു.

Bangalore, National, News, Crime, Father, Daughter, Killed, Murder, Arrest, Police, 15-year-old girl, boyfriend stab father to death

ഇതോടെയാണ് കൊലപാതകം നടത്തിയ വിവരം
പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. കാമുകനാണ് പെണ്‍കുട്ടിക്ക് അച്ഛനെ കൊലപ്പെടുത്താനുള്ള പദ്ധതി പറഞ്ഞു കൊടുത്തത്. മൃതദേഹത്തിന് 10 തവണ കുത്തേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangalore, National, News, Crime, Father, Daughter, Killed, Murder, Arrest, Police, 15-year-old girl, boyfriend stab father to death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?