ഭൂമിയുടെ 'ഫ്രിഡ്ജി'ലൂടെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കാനൊരുങ്ങി എയര്‍ ഇന്ത്യ; ആഗസ്റ്റ് 15 ഇന്ത്യന്‍ വിമാന കമ്പനിക്ക് ചരിത്ര നിമിഷമാകും
ന്യൂഡല്‍ഹി: (www.kvartha.com 13.08.2019) സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ന്യൂഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കാനൊരുങ്ങി എയര്‍ ഇന്ത്യ. സമയവും ഇന്ധനവും ലാഭിക്കാമെന്നതാണ് ഭൂമിയുടെ 'ഫ്രിഡ്ജ്' എന്നറിയപ്പെടുന്ന ഉത്തര ധ്രുവത്തിലൂടെയുള്ള പറക്കല്‍ നേട്ടം. ന്യൂഡല്‍ഹിയില്‍ നിന്ന് പോളാര്‍ റീജിയണ്‍ എന്നറിയപ്പെടുന്ന ഉത്തര ധ്രുവത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനമാണ് പറക്കാന്‍ ഒരുങ്ങുന്നത്. 300 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബോയിംഗ് 777 വിമാനമാണ് എയര്‍ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്.
14.5 മണിക്കൂര്‍ ദീര്‍ഘമെടുത്താണ് അറ്റ്‌ലാന്‍ഡിക് പസഫിക് റൂട്ടുകളിലൂടെയുള്ള ഇപ്പോഴത്തെ യാത്രകള്‍. പോളാര്‍ റീജിയണിലൂടെ പറക്കുമ്പോള്‍ ന്യൂഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ യാത്രാ സമയം 13 മണിക്കൂറായി കുറയും. 1.5 മണിക്കൂറാണ് ലാഭിക്കാവുന്നത്. ഓരോ സര്‍വീസിലും 2,000 മുതല്‍ 7,000 കിലോമീറ്റര്‍ വരെ യാത്രയ്ക്കുള്ള ഇന്ധനലാഭവും വിമാനത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ 21,000 കിലോഗ്രാം വരെ കുറയുമെന്നതും നേട്ടമാണ്.
ക്യാപ്റ്റന്‍ രജ്‌നീഷ് ശര്‍മ്മ, ക്യാപ്റ്റന്‍ ദിഗ്‌വിജയ് സിംഗ് എന്നിവരാണ് വിമാനം നിയന്ത്രിക്കുക. നിലവില്‍ എയര്‍ ഇന്ത്യക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലൂടെ ന്യൂഡല്‍ഹിയില്‍ നിന്ന് പ്രതിദിന സര്‍വീസുണ്ട്. 2007ലും എയര്‍ ഇന്ത്യയുടെ ഒരു വിമാനം പോളാര്‍ റീജിയണ്‍ വഴി പറന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, India, New Delhi, Air India, America, Air India to fly over North Pole on Independence Day
Powered by Info News For You

Comments
Post a Comment