സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ ജീവനക്കാരെ പറ്റിച്ച് കെ എസ് ഇ ബി; ശമ്പളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് പിടിച്ചത് 136 കോടി, നല്‍കിയത് 10.23കോടി; സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് ചെയര്‍മാന്‍
തിരുവനന്തപുരം: (www.kvartha.com 19.08.2019) സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ ജീവനക്കാരെ പറ്റിച്ച് കെ എസ് ഇ ബി. കഴിഞ്ഞതവണത്തെ പ്രളയത്തില്‍ സര്‍വതും തകര്‍ന്നപ്പോള്‍ പുന:നിര്‍മാണത്തിനായി ജീവനക്കാരില്‍നിന്ന് സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ് കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാതെ പറ്റിച്ചത്.
അതേസമയം കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സാലറി ചലഞ്ചിന് മുന്‍പുതന്നെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നതായും എന്‍.എസ് പിള്ള പറഞ്ഞു.

സാലറി ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് പിടിച്ചത് 136 കോടി രൂപയാണ്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസംകൊണ്ടാണ് ഈ തുക പിടിച്ചത്.
2019 മാര്‍ച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ബോര്‍ഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്ന് മാസവും ശരാശരി 14.65 കോടി വീതം ബോര്‍ഡ് പിടിച്ചെടുത്തു. സാലറി ചലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. ബാക്കി 126 കോടി രൂപയോളം കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ബാക്കിയാണ്.
കഴിഞ്ഞ സപ്റ്റംബര്‍ മുതലാണ് സാലറി ചലഞ്ചിലൂടെ ജീവനക്കാര്‍ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം 10 മാസം തവണകളായി നല്‍കിയത്. ഇടതു യൂണിയന്‍ അംഗങ്ങളില്‍ 99 ശതമാനവും ചാലഞ്ചില്‍ പങ്കാളികളായി. ഓരോ മാസവും ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാല്‍ കെഎസ്ഇബി അത് പാലിച്ചിട്ടില്ല.
കെ.എസ്.ഇ.ബി വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49. 5 കോടി രൂപ 2018 സെപ്തംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് നേരത്തെ കൈമാറിയിരുന്നു. അതിന് പുറമേയാണ് സാലറി ചലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്.
വാട്ടര്‍ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നല്‍കാനുണ്ട്. ഇത് നാല് ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയില്‍ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള തുക തട്ടി കിഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSEB Not Yet Handed Over Money Collected Through Salary Challenge To CMDRF, Thiruvananthapuram, News, Flood, KSEB, Flood, Economic Crisis, Kerala.

Powered by Info News For You

Comments
Post a Comment