പ്രളയ സാഹചര്യം; ഏറെ വിവാദത്തിനൊടുവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രാഹുല്‍ഗാന്ധി 11ന് വയനാട്ടില്‍ എത്തുന്നു
കോഴിക്കോട്: (www.kvartha.com 10.08.2019) മഴക്കെടുതിമൂലം ദുരിതത്തിലായ വയനാട് സന്ദര്‍ശിക്കാന്‍ ഒടുവില്‍ മണ്ഡലത്തിലെ എം പിയായ രാഹുല്‍ ഗാന്ധി എത്തുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുല്‍ കോഴിക്കോട്ട് എത്തുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.
പ്രളയദുരിതം നേരിടുന്ന മലപ്പുറം വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കരിപ്പൂരില്‍ ഞായറാഴ്ച വൈകുന്നേരം വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കലക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വനയാട്ടിലെത്തുക. നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു
അതേസമയം മഴ മൂലം കഷ്ടത്തിലായ സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ രാഹുല്‍ ഗാന്ധി എത്തുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. കാലവര്‍ഷം ഇക്കുറി ഏറ്റവും കൂടുതല്‍ ബാധിച്ചത് രാഹുലിന്റെ മണ്ഡലമായ വയനാടിനെയാണ്. മഴ മൂലം ഉണ്ടായ കെടുതികളെ നേരിടാന്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോഡിയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെയും ശക്തമായ മണ്ണിടിച്ചിലും മഴയും പരിഗണിച്ച് അടിയന്തിര സഹായം എത്തിക്കാനാണ് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപെട്ടത്. രാഹുലിന്റെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാ സഹായവും നല്‍കുമെന്ന് മോഡി ഉറപ്പ് നല്‍കിയതായും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചിരുന്നു.
അതിനിടെ പ്രതിപക്ഷ നേതാക്കള്‍ ശനിയാഴ്ച നടത്താനിരുന്ന വയനാട് സന്ദര്‍ശനം റദ്ദാക്കി. പ്രളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
നേരത്തെ തന്റെ മണ്ഡലമായ വയനാട്ടില്‍ ഇത്രയധികം ദുരിതം വിതച്ചിട്ടും രാഹുല്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala floods Live Updates: Thunderstorm, rainfall likely to occur in various districts, Kozhikode, News, Politics, Congress, Rain, Wayanadu, Rahul Gandhi, Visit, Kerala.

Powered by Info News For You

Comments
Post a Comment