മഴക്കെടുതിയില്‍ നഷ്ടം 1166 കോടി: നഷ്ടപ്പെട്ടത് 31,015 ഹെക്ടര്‍ കൃഷി ഭൂമി

കേരളം (www.evisionnews.co): കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തിന് ശേഷം പ്രതിസന്ധികള്‍ മറികടന്ന് കൃഷിയിറക്കിയവര്‍ക്ക് മഴക്കെടുതി ഇത്തവണയും തിരിച്ചടിയായി. ഈവര്‍ഷം മഴക്കെടുതിയില്‍ സംസ്ഥാനത്ത് നശിച്ചത് 31,015 ഹെക്ടര്‍ കൃഷിയാണെന്നാണ് കണക്കുകള്‍. 1,21,675 കര്‍ഷകര്‍ക്കാണ് വിളകള്‍ നഷ്ടമായത്. ആഗസ്റ്റ് 14 വരെ യുള്ള കണക്കുകള്‍ പ്രകാരം ആകെ സാമ്പത്തിക നഷ്ടം 1166.42 കോടിയാണെന്നും റിപ്പോര്‍ട്ടുണ്ട്. 2018-ലെ പ്രളയത്തില്‍ 1,47,018 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് കണക്കുകള്‍.
നെല്‍കൃഷിക്കാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. 19,495 ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് വിലയിരുത്തല്‍, മൊത്തം കാര്‍ഷിക ന നാശത്തിന്റെ 62.8 ശതമാനത്തോളമാണ് ഈ കണക്കുകള്‍. കൃഷി നാശം കൂടുതല്‍ ബാധിച്ചത് പാലക്കാടും ആലപ്പുഴ ജില്ലയെയുമാണ്. ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥലത്തുമാത്രമാണ് വരള്‍ച്ചമൂലം ഒന്നാംവിള ഇറക്കാനായത്. അതില്‍ പാതിയും വെള്ളപ്പൊക്കത്തില്‍ നശിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ നെല്ലുല്‍പാദനത്തില്‍ വലിയ കുറവ് ഉണ്ടാകാന്‍ ഇടവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നാശക്കണക്കില്‍ രണ്ടാം സ്ഥാനത്ത് വാഷകൃഷിയാണ്. ഓണവിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കൃഷിയാണ് നശിച്ചവയില്‍ ഭൂരിഭാഗവുമെന്നതിലാല്‍ വിപണയില്‍ വലിയ വിലക്കയറ്റത്തിനും ഇതിടയാക്കിയേക്കും. 5204 ഹെക്ടര്‍ വാഴക്കൃഷി നശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉള്‍പ്പെടും. കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രധാന കൃഷിയിനങ്ങള്‍ക്കും വ്യാപകമായി നാശം നേരിട്ടിട്ടുണ്ട്. ശരാശരി 399 ഹെക്ടറില്‍ തെങ്ങ് നശിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹെക്ടര്‍ കണക്ക് പ്രകാരം പച്ചക്കറി 1863, കുരുമുളക് 245, കുരുമുളക് 245 റബ്ബര്‍ 295, മരച്ചീനി 1159, ഇഞ്ചി 178, ഏലം 561, കാപ്പി 21, കൊക്കോ 18 എന്നിങ്ങനെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2018-ലെ പ്രളയത്തില്‍ 3,88,752 കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ നഷ്ടപ്പെട്ടു. ഈ കൃഷിനാശത്തിന് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരംപോലും പലയിടത്തും നല്‍കിയിട്ടില്ലെന്നും ആരോപണങ്ങള്‍ ശക്തമാണ്.
Powered by Info News For You
Comments
Post a Comment