ഇരുമ്പു തിന്നുന്ന മനുഷ്യന്‍; വയറ്റില്‍ നിന്നും പുറത്തെടുത്തത് 111 ഇരുമ്പാണികള്‍; ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയ ആണികള്‍ ഒഴിവാക്കാനായി ചെറു കുടലിന്റെ 60 സെ മീ മുറിച്ചുമാറ്റി
തൃശൂര്‍: (www.kvartha.com 06.08.2019) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ വയറിന്റെ എക്സ്- റേ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 111 ഇരുമ്പാണികള്‍.
മനോദൗര്‍ബല്യമുള്ള 49കാരന്റെ വയറിലാണ് ഇത്രയധികം ആണികള്‍ കണ്ടെത്തിയത്. ഇയാള്‍ 10 വര്‍ഷത്തിനിടെ പലപ്പോഴായി അകത്താക്കിയ ആണികളാണ് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
ഒടുവില്‍ ആണി അകത്തുകയറിയതിനെ തുടര്‍ന്ന് വയര്‍ വീര്‍ക്കുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്തതോടെയാണ് മേത്തല സ്വദേശിയായ യുവാവിനെ ബന്ധുക്കള്‍ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നത്. വയറിന്റെ എക്സ്- റേ പരിശോധന എടുത്തതോടെ അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍ കുടുങ്ങി കിടക്കുന്നത് കണ്ടെത്തി. ഉടനെ രോഗിയെ വാര്‍ഡിലേക്ക് മാറ്റി പ്രാഥമിക നിരീക്ഷണങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
ആണികള്‍ പലതും ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയ നിലയിലായിരുന്നു. ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെ.മീറോളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 111 iron nails, wire removed from man's stomach in Thrissur,Thrissur, News, Hospital, Treatment, Doctor, Kerala.

Powered by Info News For You

Comments
Post a Comment