കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍, പിടിയിലായത് കവര്‍ച്ചയടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവ്

നീലേശ്വരം: (www.kasargodvartha.com 02.08.2019) കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കുന്നുംകൈ സ്വദേശി ഷമീറിനെ (32) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഏഴ് കളവു കേസുകളില്‍ പ്രതിയാണ് ഷമീറെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുംകൈ മൗക്കോട്ടെ പൂങ്ങോട്ട് വെച്ചാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

കുന്നുംകൈ സ്വദേശി നൗഫലിനെ (35) പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഷമീര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഷമീര്‍ കഞ്ചാവ് കടത്തില്‍ മുഖ്യ പങ്കാളിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് പണം ബാങ്ക് വഴി കൈമാറിയിരുന്നത്. ആലക്കോട് ആടിനെ മോഷ്ടിച്ച കേസിലും കാസര്‍കോട് മുളകു പൊടിയെറിഞ്ഞ് മോഷണം നടത്തിയ കേസിലും പ്രതിയാണ് ഷമീറെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News:
കാസര്‍കോട്ട് വന്‍ കഞ്ചാവു വേട്ട; 110 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ganja, case, accused, arrest, Police, Ganja case; one more arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?