11കാരിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവന്ന പ്രതിയെ സഹതടവുകാരന്‍ മര്‍ദിച്ച് അവശനാക്കി സെല്ലിനകത്തെ ടോയ്ലറ്റില്‍ മുക്കി കൊന്നു

ജാക്ക്‌സണ്‍വില്ല (ഫ്‌ലോറിഡാ): (www.kvartha.com 04.08.2019) 11കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതിയെ സഹതടവുകാരന്‍ മര്‍ദിച്ച് അവശനാക്കി സെല്ലിനകത്തെ ടോയ്ലറ്റില്‍ മുക്കി കൊന്നു.

ഡേവിഡ് റമിറസ് എന്ന തടവുകാരനാണ് സഹതടവുകാരന്‍ പോള്‍ ഡിക്‌സന്റെ (43) കൈകളാല്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജുലൈ 30ന് രാവിലെ 11മണിയോടെ ജാക്‌സണ്‍വില്ല ഡ്യുവല്‍ കൗണ്ടി ജയിലിലായിരുന്നു സംഭവം. അതേസമയം ജാക്‌സണ്‍ വില്ല ഷെറിഫ് ഓഫിസ് വാര്‍ത്ത സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതിയായ സഹതടവുകാരന്‍ പോള്‍ ഡിക്‌സനെ പോലീസ് അറസ്റ്റുചെയ്തു.

Convicted Florida child molester beaten, drowned in toilet, News, Crime, Criminal Case, Jail, Remanded, Molestation, Murder, World

ഡേവിഡ് റമിറസുമായി ഉണ്ടായ തര്‍ക്കമാണ് പോള്‍ ഡിക്‌സനെ ഇത്തരമൊരു കൊല ചെയ്യാന്‍ പ്രകോപിപ്പിച്ചത്. വാക്കുതര്‍ക്കത്തിനിടെ പോള്‍ ഡിക്‌സന്‍ ഡേവിഡിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് സെല്‍ ടോയ്‌ലറ്റില്‍ തലതാഴ്ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ദൃക്‌സാക്ഷിയായ തടവുകാരന്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

അതേസമയം മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഡേവിഡിനെ ജയിലില്‍ നിന്നും മോചിപ്പിച്ചുവെന്നാണു ജയില്‍ അധികൃതര്‍ അറിയിച്ചത്.

17 വയസില്‍ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചയാളാണ് പോള്‍ ഡിക്‌സന്‍. 11 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന ഡേവിഡ് റമിറസാണ് സഹതടവുകാരനാല്‍ കൊല്ലപ്പെട്ടത്.

കുട്ടികളെ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്ത പ്രതികള്‍ ജയിലില്‍ വന്നാല്‍ അവര്‍ക്കവിടെ യാതൊരു സമാധാനവും ലഭിക്കുകയില്ല. അവര്‍ വളരെ സൂക്ഷ്മതയോടെ കഴിയേണ്ടി വരും. അവര്‍ക്ക് സംരക്ഷണം ലഭിക്കണമെങ്കില്‍ ജയിലില്‍ മിത്രങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ക്രൈം ആന്റ് സേഫ്റ്റി അനലിസ്റ്റ് കെന്‍ ജെഫെര്‍സര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Convicted Florida child molester beaten, drowned in toilet, News, Crime, Criminal Case, Jail, Remanded, Molestation, Murder, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?