മാധ്യമ പ്രവര്‍ത്തകന്റെ മരണം; വാക്കുപാലിച്ച് എം എ യൂസഫലി; ബഷീറിന്റെ കുടുംബത്തിന് 10ലക്ഷം രൂപ കൈമാറി
അബുദാബി/തിരൂര്‍: (www.kvartha.com 08.08.2019) ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ചു മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ കുടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.
ബഷീറിന്റെ അപകടവിവരമറിഞ്ഞ് ഭാര്യയും പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളുമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ആ തുക അദ്ദേഹം ബഷീറിന്റെ കുടുംബത്തിന് കൈമാറി. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് അപകടം നടന്നത്. സംഭവ സ്ഥലത്തുവെച്ച് തന്നെ ബഷീര്‍ മരിച്ചിരുന്നു.
എം.എ.യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്നു ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്ക് കൈമാറി. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.
ക്ലബിലെ പാര്‍ട്ടികഴിഞ്ഞു പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ ആണ് ശ്രീറാം സഞ്ചരിച്ചിരുന്ന കാറിടിച്ച് മ്യൂസിയം റോഡില്‍ പബ്ലിക് ഓഫിസിനു മുന്നില്‍ അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഏറെ പ്രതിഷേധത്തിനുശേഷം ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്നാണ് പോലീസ് അറിയിച്ചത്.
എന്നാല്‍, ചൊവ്വാഴ്ച ശ്രീറാം വെങ്കിട്ടരാമനു കോടതി ജാമ്യം അനുവദിച്ചു. കോടതി റിമാന്‍ഡ് ചെയ്തിട്ടും ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെയാണു ജാമ്യം ലഭിച്ചത്. പരിക്കിന്റെ കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഇപ്പോഴും ആശുപത്രിയില്‍ തന്നെ കിടത്തിയിരിക്കയാണ്. അതിനിടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലും കോടതി തള്ളിയിരുന്നു. കേസില്‍ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന ലാബ് പരിശോധനാ റിപ്പോര്‍ട്ട് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. അപകടം നടന്ന് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കായി എടുത്തത്. അതുകൊണ്ടുതന്നെ അതില്‍ മദ്യത്തിന്റെ അംശം കുറയുകയും ചെയ്തു.
അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് രക്തസാമ്പിള്‍ എടുത്തത് ശ്രീറാമിനെ രക്ഷിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ച മജിസ്‌ട്രേട്ട് കോടതി പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MA Yusuff Ali to give Rs 10 lakh to journalist KM Basheer’s family, Abu Dhabi, News, Compensation, Trending, Business Man, M.A.Yusafali, Family, Gulf, World.

Powered by Info News For You

Comments
Post a Comment