10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ഫീസ് കുത്തനെ കൂട്ടി സി ബി എസ് ഇ; പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 24 മടങ്ങും ജനറല്‍ കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിയായുമാണ് വര്‍ധിപ്പിച്ചത്
ന്യൂഡെല്‍ഹി: (www.kvartha.com 12.08.2019) പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ഫീസ് കുത്തനെ കൂട്ടി സി ബി എസ് ഇ. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 24 മടങ്ങായും ജനറല്‍ കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിയായുമാണ് വര്‍ധിപ്പിച്ചത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്ക് നിലവിലുള്ള ഫീസ് വെറും 50 രൂപയാണ്. അത് 1,200 രൂപയായാണ് വര്‍ധിപ്പിച്ചത്. ജനറല്‍ കാറ്റഗറിക്ക് നിലവിലുള്ള 750 രൂപ 1,500 രൂപയായും വര്‍ധിപ്പിച്ചു. പൂര്‍ണമായും അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഒന്‍പതാം ക്ലാസില്‍ വച്ചും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാന്‍ 11-ാം ക്ലാസില്‍ വച്ചും രജിസ്റ്റര്‍ ചെയ്യണം. ഫീസിലെ വര്‍ധന കഴിഞ്ഞയാഴ്ച തന്നെ സി. ബി. എസ്. ഇ സ്‌കൂളുകളെ അറിയിച്ചിരുന്നു. പഴയ ഫീസ് പ്രകാരം രജിസ്ട്രേഷന്‍ തുടങ്ങിയ സ്‌കൂളുകള്‍ വര്‍ധിപ്പിച്ച ഫീസ് അനുസരിച്ചുള്ള അധികം തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അവസാന തീയതിക്ക് മുന്‍പ് അധികം തുക അടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കില്ല. അവരെ 2019 - 20 ലെ പരീക്ഷ എഴുതാനും അനുവദിക്കില്ല.
പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് ഓരോ അധിക വിഷയത്തിനും പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഇനി 300 രൂപ നല്‍കണം. നിലവില്‍ ഇത് സൗജന്യമായിരുന്നു. ജനറല്‍ കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്ക് അധിക വിഷയത്തിന് നിലവില്‍ 150 രൂപയായിരുന്നു. അതും 300 രൂപയായി വര്‍ധിപ്പിച്ചു.
ഇതിനുപുറമെ മൈഗ്രേഷന്‍ ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. 150 രൂപയില്‍ നിന്ന് 350 രൂപയായാണ് മൈഗ്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചത്. വിദേശത്തെ സി. ബി. എസ്. ഇ സ്‌കൂളുകളില്‍ എന്റോള്‍ ചെയ്ത 10,12 ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസും വര്‍ധിപ്പിച്ചു. അഞ്ച് വിഷയങ്ങള്‍ക്ക് നിലവില്‍ 5,000 രൂപയായിരുന്നത് 10,000 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇവര്‍ക്ക് 12-ാം ക്ലാസില്‍ ഓരോ അധിക വിഷയത്തിനും ഇനി 2,000 രൂപ അടയ്ക്കണം. നിലവില്‍ ഇത് 1,000 രൂപയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CBSE hikes fees: Class 10, 12 board exam, migration fees more than doubled, New Delhi, News, Education, CBSE, Students, Examination, National.

Powered by Info News For You

Comments
Post a Comment