നദിയില്‍ ചാടി ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയ്ക്ക് 1000 കോടിയിലധികം കടബാധ്യത; ആറ്റുനോറ്റുണ്ടായ മകന്റെ വിയോഗം അറിയാതെ പിതാവ്
മുംബൈ: (www.kvartha.com 02.08.2019) കഴിഞ്ഞ ദിവസം നേത്രാവതി പാലത്തില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയ്ക്ക് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 1000 കോടിയിലധികം രൂപയുടെ കട ബാധ്യത ഉണ്ടായിരുന്നതായി കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ രേഖകള്‍.
അതിനിടെ വി.ജി. സിദ്ധാര്‍ഥയുടെ വിയോഗം ലോകമെങ്ങും സംസാരവിഷയമാകുമ്പോഴും ഏക മകന്‍ മരിച്ചതറിയാതെ രോഗ കിടക്കയില്‍ കഴിയുകയാണ് സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ. ഗംഗയ്യയുടെയും വാസന്തി ഹെഡ്ജയുടെയും ഏകമകനാണ് സിദ്ധാര്‍ഥ. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന ബിസിനസുകാരനായും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുടെ മരുമകനായും മകന്‍ വാര്‍ത്തകളില്‍ ഇടം നേടുമ്പോഴും ചിക്കമംഗളൂരുവിലെ എസ്റ്റേറ്റില്‍ അമിത ആര്‍ഭാടങ്ങളില്ലാത്ത ജീവിതം നയിക്കുകയായിരുന്നു ഈ ദമ്പതികള്‍.
വിവാഹം കഴിഞ്ഞ് ഒരുപാട് പ്രാര്‍ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷമാണ് സിദ്ധാര്‍ഥ ജനിച്ചത്. ചിക്കമംഗളൂര്‍ എന്ന ചെറിയ ഗ്രാമത്തിലെ കാപ്പിയെ ലോകം മുഴുവന്‍ പ്രസിദ്ധനാക്കിയ മകന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ അതൊന്നുമറിയാതെ രോഗത്തോട് മല്ലടിക്കുകയാണ് 96 കാരനായ പിതാവ്.
കോമ അവസ്ഥയിലാണ് അദ്ദേഹമെന്ന് അടുത്ത ബന്ധുക്കളും ആശുപത്രിവൃത്തങ്ങളും അറിയിച്ചു. മരണത്തിന് മൂന്ന് ദിവസം മുന്‍പാണ് സിദ്ധാര്‍ഥ അച്ഛനെ കാണാന്‍ എത്തിയത്. അച്ഛന്റെ കിടക്കയ്ക്ക് അരികില്‍ ഏറെ നേരമിരുന്ന് സിദ്ധാര്‍ഥ തേങ്ങികരഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം 15 ദിവസം മുന്‍പാണ് ഗംഗയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
അന്ന് ഞാന്‍ ഇനിയും വരും എന്ന് വാക്ക് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. അമ്മ വാസന്തിയും അപ്പോള്‍ രോഗക്കിടക്കയ്ക്ക് അരികിലുണ്ടായിരുന്നു. എന്നാല്‍ ഇത് സിദ്ധാര്‍ഥയുടെ അവസാന വരവായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
അച്ഛന്‍ പഠിപ്പിച്ച ആദര്‍ശങ്ങളാണ് സിദ്ധാര്‍ഥ ജീവിതത്തിലുടനീളം പാലിച്ചിരുന്നത്. എന്നും മാതാപിതാക്കളെ അഭിമാനം കൊള്ളിച്ച മകനായിരുന്നു സിദ്ധാര്‍ഥ. കോമയിലുള്ള അവസ്ഥ ഒരുതരത്തില്‍ പിതാവിന് അനുഗ്രഹമാണെന്നും ആറ്റുനോറ്റുണ്ടായ മകന്റെ വിയോഗം അദ്ദേഹത്തെ എത്രമാത്രം തളര്‍ത്തുമെന്ന് പറയാനാകില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
മരണത്തിന് മുമ്പ് കോഫി ഡേ എന്‍ര്‍പ്രൈസസിന് ഏറെ കടബാധ്യതകള്‍ ഉണ്ടെന്നു സൂചിപ്പിച്ച് സിദ്ധാര്‍ഥയുടേതെന്ന് പറയുന്ന കത്ത് പുറത്തുവന്നിരുന്നു. സിദ്ധാര്‍ഥ കോഫി ഡേ തൊഴിലാളികള്‍ക്ക് അയച്ചെന്നു കരുതുന്ന കത്തില്‍ ആദായനികുതി വകുപ്പില്‍ നിന്ന് ഏറെ സമ്മര്‍ദം നേരിടേണ്ടി വന്നുവെന്നും ഓഹരികള്‍ മടക്കി വാങ്ങാന്‍ ആവശ്യപ്പെട്ട് ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നും പരാമര്‍ശിച്ചിരുന്നു.
''വിശ്വാസമര്‍പ്പിച്ചവരോട് അത് പാലിക്കാനാകാത്തതില്‍ ക്ഷമിക്കുക. സംരംഭകനെന്ന നിലയില്‍ ഞാന്‍ പരാജിതനാണ്. ഏറെ പോരാടി, എന്നാല്‍ ഇന്ന് ഞാന്‍ പിന്‍മാറുന്നു. ഓഹരികള്‍ മടക്കിവാങ്ങാന്‍ ആവശ്യപ്പെട്ട് എന്റെ ഒരു ഓഹരി പങ്കാളി നടത്തുന്ന സമ്മര്‍ദം താങ്ങാനാകുന്നില്ല. കടക്കാരില്‍ നിന്നുള്ള സമ്മര്‍ദവും ഏറെയാണ്.'' എന്നിങ്ങനെയാണ് സിദ്ധാര്‍ഥ എഴുതിയ കത്തില്‍ വിവരിക്കുന്നത്.
കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ വിവരങ്ങള്‍ പ്രകാരം സിദ്ധാര്‍ഥയ്ക്ക് ഓഹരിയുള്ള ദേവദര്‍ശിനി ഇന്‍ഫോ ടെക്‌നോളജീസ്, ഗോനിബേഡു കോഫി, കോഫി ഡേ കണ്‍സോളിഡേഷന്‍സ് എന്നിവയിലൂടെയാണ് കടം രേഖപ്പെടുത്തിയിരിക്കുന്നത്. 2014 സെപ്തംബറില്‍ മൗറീഷ്യസിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പ്രൈവറ്റ് ഇക്വിറ്റി, മൗറീഷ്യസിലെ തന്നെ ക്രഡിറ്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ആന്‍ഡ് ഏഷ്യ ക്രെഡിറ്റ് ഓപ്പര്‍ച്യൂണിറ്റീസ് എന്നിവയില്‍ നിന്ന് 471 കോടി രൂപയുടെ കടപ്പത്രങ്ങള്‍ ദേവദര്‍ശിനി വാങ്ങിയിരുന്നു.
2018 നവംബറില്‍ എസ് എസ് ജി ഏഷ്യയില്‍ നിന്ന് 300 കോടിയോളം രൂപ വാങ്ങി ഇതില്‍ കുറച്ചു കടം വീട്ടിയെന്നും രേഖകളില്‍ പറയുന്നു. എന്നാല്‍ ഗോനിബേഡു കോഫിയുടെ പേരില്‍ വാങ്ങിയ 450 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടോ എന്നത് രേഖകളില്‍ വ്യക്തമല്ല.
ബംഗളൂരുവിലെ മൈസൂര്‍ റോഡില്‍ ഐടി പാര്‍ക്കിന്റെ നിയന്ത്രണമുള്ള സിദ്ധാര്‍ഥയുടെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ടങ്ക്‌ലിന്‍ റീടെയില്‍ റിയല്‍ട്ടിയുടെ പത്ത് ലക്ഷം രൂപ വീതം വരെ മൂല്യമുള്ള 30,000 കടപ്പത്രങ്ങള്‍ സിംഗപ്പൂരിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് മാര്‍ച്ച് 25 ന് നല്‍കിയതായി വ്യക്തമാക്കുന്നു. എന്നാല്‍ ഇതേക്കുറിച്ച് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗോനിബേഡു കോഫി, ടാങ്ക്‌ലിന്‍, ദേവദര്‍ശിനി ഇന്‍ഫോ, കോഫി ഡേ ഗ്ലോബല്‍ എന്നിവയും ഈ വിവരങ്ങളില്‍ പ്രതികരിച്ചിട്ടില്ല.
2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കഫേ കോഫി ഡേയ്ക്ക് 6,547.38 കോടി രൂപയാണ് കടബാധ്യത. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണ്. സിദ്ധാര്‍ഥയ്ക്കും അദ്ദേഹത്തിന്റെ മറ്റു സ്ഥാപനങ്ങള്‍ക്കുമായി കമ്പനിയില്‍ 53.93 ശതമാനം ഓഹരി ഉണ്ടായിരുന്നു.
എന്നാല്‍ ഇതില്‍ 75.50 ശതമാനം ഓഹരികള്‍ ജൂണ്‍ 30 ന് പണയം വച്ചെന്നാണ് രേഖകള്‍. ആദിത്യ ബിര്‍ല ഫിനാന്‍സ്, കൊടക് മഹീന്ദ്രാ ബാങ്ക്, എകെ ക്യാപ്പിറ്റല്‍, എസ് ടി സി ഐ ഫിനാന്‍സ്, എ പി എ സി, ആര്‍ ബി എല്‍ ബാങ്ക്, എസ് എസ് ജി ഏഷ്യ എന്നിവയില്‍ നിന്നും സിദ്ധാര്‍ഥ കടമെടുത്തിരുന്നതായും രേഖകളില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trouble brews at coffee retailer: Siddhartha had personal debt of more than Rs 1,000 crore, Mumbai, Business Man, Dead, Dead Body, River, Suicide, National, Trending.

Powered by Info News For You

Comments
Post a Comment