പി എസ് സി പരീക്ഷാ ക്രമക്കേട്; ആദ്യ 100 റാങ്കുകരിലേക്കും അന്വേഷണം നീളുന്നു
തിരുവനന്തപുരം: (www.kasargodvartha.com 07.08.2019) യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍ പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി സ്ഥിരീകരിച്ചതോടെ ആദ്യ 100 റാങ്കുകാരിലേക്കും അന്വേഷണം നീളുന്നു. പോലീസിന്റെ ഏഴു ബറ്റാലിയന്‍ പരീക്ഷകളിലെ ആദ്യ 100 റാങ്കുകാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പി എസ് സി തീരുമാനം. ഇതിന്റെ ഭാഗമായി റാങ്ക് നേടിയവരുടെ പരീക്ഷാ ദിവസത്തെയും സമീപ ദിവസങ്ങളിലെയുമുള്ള ഫോണ്‍വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി സൈബര്‍ സെല്ലിന്റെയും സഹായം തേടും.
ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പി എസ് സി പോലീസ് മേധാവിക്ക് കത്തുനല്‍കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഏഴു ബറ്റാലിയനിലേക്കുള്ള നിയമനനടപടിയും നിര്‍ത്തിവെക്കുമെന്നും പി എസ് സി കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം കൃത്രിമം കണ്ടെത്തിയ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതിയാണ് എസ് എഫ് ഐയില്‍നിന്നു പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് ഇതേ കോളേജിലെ മുന്‍ എസ് എഫ് ഐ നേതാവുമാണ്. പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പറുകളില്‍നിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്‍നിന്ന് 78 മെസേജും വന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആകെ നാലു നമ്പറുകളില്‍നിന്നാണ് മെസേജുകള്‍ വന്നത്. ഇതില്‍ ഒരു നമ്പറില്‍നിന്നുതന്നെ രണ്ടുപേര്‍ക്കും സന്ദേശം വന്നിട്ടുള്ളതായും കണ്ടെത്തി. ഇവ ഉത്തരങ്ങളായിരിക്കുമെന്നാണ് സംശയിക്കുന്നത്. അതിനാല്‍ ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പി എസ് സി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്രിമം നടത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന മൊബൈല്‍ഫോണുകളിലൊന്ന് രണ്ടാം റാങ്കുകാരന്‍ പ്രണവിന്റെ അയല്‍വാസിയും സുഹൃത്തുമായ വട്ടക്കരിക്കകം പറങ്കിമാംവിള വീട്ടില്‍ സഫീറിന്റേതാണ്. പെയിന്റിംഗ് ജോലിക്കാരനായ സഫീര്‍ ഇപ്പോഴും ഇതേ നമ്പറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉത്തരങ്ങള്‍ കൃത്യമായി പറഞ്ഞുകൊടുക്കാനുള്ള പരിജ്ഞാനം സഫീറിനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മറ്റൊരു ഫോണ്‍ നമ്പര്‍ കല്ലറ സ്വദേശി അര്‍ജുന്റേതാണ്. വ്യക്തിപരമായ നാലു മെസേജുകളാണ് അയച്ചതെന്നാണ് ഇയാളുടെ വാദം.
കാസര്‍കോട് ബറ്റാലിയന്റെ റാങ്ക് പട്ടിക മൂന്നുപേരെ ഒഴിവാക്കി പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കണം. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം റാങ്ക് പട്ടികകള്‍ റദ്ദാക്കിയേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Top-Headlines, Investigation, psc, Rank, PSC Examination cheating; Investigation tighten
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment