കൂടുതല്‍ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭനവും പീഡനവും; പോലീസില്‍ പരാതിപ്പെട്ടാല്‍ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 19.07.2019) കൂടുതല്‍ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുമ്പുകോണം സ്വദേശി ശരത് ലാല്‍ ആണ് അറസ്റ്റിലായത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ ശരത് ലാല്‍ പരിചയപ്പെടുകയും കൂടുതല്‍ ശമ്പളത്തില്‍ തിരുവനന്തപുരത്ത് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തു.

കൂടുതല്‍ ശബളത്തില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയുമായി അടുപ്പത്തിലാകുകയും പീഡിപ്പിക്കുകയുമായിരുന്നു. ചതിയില്‍പ്പെട്ട യുവതിയും കുടുംബവും പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ കൊന്നുകളയുമെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ യുവതിയുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഭീഷണി സഹിക്കാതെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഒളില്‍ പോയ യുവാവ് മ്യൂസിയം പോലീസിലെ സിറ്റി ഷാഡോ ടീമിന്റെ പിടിയിലായി.

 Thiruvananthapuram, News, Kerala, Youth, Arrest, Police, Blackmailing, Youth arrested in Thiruvananthapuram for blackmail

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Youth, Arrest, Police, Blackmailing, Youth arrested in Thiruvananthapuram for blackmail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?