കൊലപാതക കുറ്റത്തിന് വീട്ടുകാര്‍ ജയിലിലായി; അനാഥനായ നായയ്ക്ക് തുണയായി പോലീസ്; തങ്ങളുടെ ഓമനയെ ഇനിയാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ഉദ്യോഗസ്ഥര്‍
ഭോപ്പാല്‍: (www.kvartha.com 03.07.2019) കൊലപാതകക്കുറ്റത്തിന് വീട്ടുകാര്‍ ജയിലിലായതോടെ അനാഥനായ നായയ്ക്ക് തുണയായി പോലീസ്. മധ്യപ്രദേശിലെ ബിനാ ടൗണിലെ ഛോട്ടി ബജാരിയയിലെ പോലീസ് സ്റ്റേഷന്‍ ആണ് ഇത്തരത്തില്‍ നായയെ സംരക്ഷിച്ച് മാതൃകയായത്. സുല്‍ത്താന്‍ എന്ന ലാബ്രഡോറിനാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ കഴിയുന്നത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരനായ കുട്ടിയുള്‍പ്പെടെ ബന്ധുക്കളായ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് സുല്‍ത്താന്റെ ഉടമയായ മനോഹര്‍ അഹിര്‍വാറും രണ്ടു മക്കളും അറസ്റ്റിലായത്. ഇതോടെ അനാഥനായ നായ ഭക്ഷണവും വെള്ളവുമില്ലാതെ അവശനിലയിലായിരുന്നു. എന്നാല്‍ അവനെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല.
അന്വേഷണത്തിനായി മനോഹറിന്റെ വീട്ടിലെത്തിയ പോലീസുകാരാണ് ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ അവശനായ നിലയില്‍ നായയെ കണ്ടെത്തിയത്. വീട്ടുകാരില്ലാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ നിലയിലായിരുന്നു നായ. എന്നാല്‍ ഭക്ഷണവും സംരക്ഷണവും നല്‍കിയതോടെ സുല്‍ത്താന്‍ പോലീസുകാരുമായി ഇണങ്ങി.
തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിയ സുല്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് നായയ്ക്ക് നല്‍കുകയും ചെയ്യുന്നു. മനോഹറിന്റെ ബന്ധുക്കളും അയല്‍വാസികളും നായയെ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സുല്‍ത്താനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മനീഷ തിവാരി പറഞ്ഞു.
ഡ്യൂട്ടിയില്ലാത്ത നേരത്ത് പോലീസുകാര്‍ തന്നെയാണ് നായയെ കുളിപ്പിക്കുകയും പുറത്തേക്ക് കൊണ്ടുപോകുകയും മറ്റും ചെയ്യുന്നത്. സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ഓമനയായി കഴിഞ്ഞ സുല്‍ത്താനെ ഇനിയാര്‍ക്കും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്ന് പോലീസുകാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Murder Accused Family In Jail, Madhya Pradesh Cops Care For Pet Labrador, Bhoppal, News, Local-News, Protection, Police, Lifestyle & Fashion, Arrested, Humor, National.

Powered by Info News For You

Comments
Post a Comment