വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി; തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; വിവാഹത്തിനൊരുക്കിയ സദ്യ വയോജന മന്ദിരങ്ങളിലെത്തിച്ചു

കാട്ടാക്കട: (www.kvartha.com 12.07.2019) വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. തന്നെ ഉടന്‍ കൂട്ടികൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് ഫോണിലൂടെ രാത്രി കാമുകനെ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് കാമുകനെത്തിയതും ഇരുവരും കടന്നതുമെന്നു പോലീസ് പറയുന്നു. ഒടുവില്‍ വിവാഹത്തിനൊരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിലെത്തിച്ചു.

കട്ടയ്‌ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച രാവിലെ 10.30ന് കട്ടയ്‌ക്കോടുള്ള പാരിഷ് ഹാളില്‍ നടക്കേണ്ടതായിരുന്നു. വധുവിനെ കാണാനില്ലന്ന വിവരം രാവിലെ എട്ടു മണിയോടെ വരന്റെ വീട്ടുകാരെയും അറിയിച്ചു . പിന്നാലെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി.

Woman eloped lover on marriage day, News, Local-News, Marriage, Eloped, Phone call, Police, Kerala

ഇതിനിടെ വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പിരിയുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman eloped lover on marriage day, News, Local-News, Marriage, Eloped, Phone call, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?