വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വിദഗ്ദ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക്; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ആദൂര്‍: (www.kasargodvartha.com 21.07.2019) വനത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വിദഗ്ദ്ധ പരിശോധനയ്ക്കായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് ആദൂര്‍ കൊട്ടിയാടി ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ നിന്നും 25 മീറ്റര്‍ അകലെ വനത്തില്‍ 20 ദിവസം മുമ്പ് മരിച്ചയാളുടെ അസ്ഥികൂടം കണ്ടെത്തിയത്. കൊട്ടിയാടി ചെക്ക്പോസ്റ്റിലെ വാച്ചറാണ് അസ്ഥികൂടം കണ്ടത്. പുരുഷന്റേതാണ് അസ്ഥികൂടം.

പരിശോധനയ്ക്കായി പോലീസ് സര്‍ജനെ എത്തിക്കുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പോലീസ് സര്‍ജന് അസൗകര്യമാണെന്നറിയിച്ചതോടെ അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ പോലീസ് തയ്യാറാകുകയായിരുന്നു. ആദൂര്‍ എസ് ഐ നിബിന്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കാവി മുണ്ടാണ് അസ്ഥികൂടത്തിലുണ്ടായിരുന്നത്. സമീപത്തൊന്നും ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥ മരണകാരണം വിദഗ്ദ്ധ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുകയുള്ളൂ. അടുത്തിടെയായി സമീപപ്രദേശത്തു നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.

Related News:
വനത്തില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി, പോലീസ് സര്‍ജനെത്തും



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adhur, Police, Investigation, forest, Top-Headlines, Skeleton found in Forest sent to Pariyaram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?