മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവനന്തപുരം: (www.kvartha.com 28.07.2019) ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനാധിപത്യ സംരക്ഷണത്തിനായി പോരാട്ടം നയിച്ച പാരമ്പര്യമുളള അദ്ദേഹം വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.

News, Kerala, CM, Pinarayi vijayan, Condolence, Minister, Congress, CM Pinarayi Vijayan Condole Former Minister Jaipal Reddy's Death

അടിയന്തിരാവസ്ഥക്കെതിരെ രാജ്യത്ത് ഉയര്‍ന്ന പ്രധാന ശബ്ദങ്ങളിലൊന്ന് അദ്ദേഹത്തിന്റേതായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും വര്‍ഗീയ വിരുദ്ധനിലപാട് മുറുകെ പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കടുത്ത പനിയെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഐ കെ ഗുജ്‌റാളിന്റെയും മന്‍മോഹന്‍ സിംഗിന്റെയും മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. പെട്രോളിയം, നഗരവികസനം, സാസ്‌കാരികം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളും ജയ്പാല്‍ റെഡ്ഡി കൈകാര്യം ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, CM, Pinarayi vijayan, Condolence, Minister, Congress, CM Pinarayi Vijayan Condole Former Minister Jaipal Reddy's Death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?