ഇന്റര്‍നെറ്റ് വഴിയുളള ആര്‍ ടി ജി എസ്, നെഫ്റ്റ് ഇടപാടുകള്‍ ഇനി സൗജന്യം; ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍

മുംബൈ: (www.kvartha.com 02.07.2019) ഇന്റര്‍നെറ്റ് വഴിയുളള ആര്‍.ടി.ജി.എസ്, നെഫ്റ്റ് ഇടപാടുകള്‍ ഇനി സൗജന്യം. ജൂലായ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നേരത്തെ ഇന്റര്‍നെറ്റ് വഴിയുളള ആര്‍.ടി.ജി.എസ്, നെഫ്റ്റ് ഇടപാടുകള്‍ക്ക് ആര്‍.ബി.ഐ ഫീസ് ഈടാക്കിയിരുന്നു.

ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം ആര്‍.ടി.ജി.എസ്, നെഫ്റ്റ് ഇടപാടുകളുടെ ഫീസ് ഇല്ലാതാക്കിയത്. ജുലൈ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നെങ്കിലും ചില ബാങ്കുകള്‍ മാത്രമാണ് കുറയ്ക്കാന്‍ തയ്യാറായത്.

No charges on NEFT, RTGS money transfers from July 1 , News, Business, Technology, Banking, RBI, SBI, National

പൊതുമേഖല ബാങ്കായ എസ്.ബി.ഐ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്ഫോമുകളിലെ സേവനവും സൗജന്യമാക്കി. മറ്റു ചില ബാങ്കുകള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം ഇനിയും നടപ്പാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

'യോനോ' ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്പ് വഴിയുള്ള ഇടപാടുകളാണ് എസ്.ബി.ഐ. സൗജന്യമാക്കിയത്. അതേസമയം, ബാങ്ക് ശാഖകള്‍ വഴിയുള്ള നെഫ്റ്റ്, ആര്‍.ടി.ജി.എസ്. ഇടപാടുകള്‍ക്ക് ജി.എസ്.ടി. ഉള്‍പ്പെടെ ഫീസുണ്ടാകും.

കൂടാതെ ആഗസ്റ്റ് ഒന്നു മുതല്‍ ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐ.എം.പി.എസ്.) വഴിയുള്ള ഇടപാടിനുള്ള ഫീസ് ഒഴിവാക്കാനും എസ്.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്. ഇതും ഇന്റര്‍നെറ്റ്, മൊബൈല്‍ പ്ലാറ്റ്ഫോമിലാകും സൗജന്യമാകുക. ബാങ്ക് ശാഖകള്‍ വഴിയാണെങ്കില്‍ ചെറിയ ഫീസ് നല്‍കേണ്ടി വരും.

ബാങ്ക് ശാഖകളിലെ നിരക്ക്

ഇടപാടു തുക- പുതിയത് -പഴയത്

നെഫ്റ്റ്


10,000 വരെ 2- 2.50

10,000 - ഒരു ലക്ഷം 4- 5

ഒരു ലക്ഷം - രണ്ടു ലക്ഷം 12- 15

രണ്ടു ലക്ഷത്തിനു മുകളില്‍ 20- 25

ആര്‍.ടി.ജി.എസ്.

രണ്ടു ലക്ഷം-അഞ്ചു ലക്ഷം 20 -25

അഞ്ച് ലക്ഷത്തിനു മുകളില്‍ 50- 40

എല്ലാ ഫീസിനും അധികമായി ജി.എസ്.ടി. കൂടിയുണ്ടാകും.

(തുക രൂപയില്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No charges on NEFT, RTGS money transfers from July 1 , News, Business, Technology, Banking, RBI, SBI, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?