ശക്തമായ തിരമാലയില്‍പെട്ട് തോണിയില്‍ നിന്നും തെറിച്ചുവീണ് രണ്ടു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 29.07.2019) ശക്തമായ തിരമാലയില്‍പെട്ട് തോണിയില്‍ നിന്നും തെറിച്ചുവീണ് രണ്ടു പേര്‍ പരിക്കേറ്റു. തൃക്കണ്ണാട് കോട്ടിക്കുളം ഗോപാലപേട്ടയില്‍ മാധവന്റെ (മുത്തൂദിഅയത്താര്‍) മകന്‍ എം ബാബു (54), കോട്ടിക്കുളം കൃഷ്ണമടം പാനി ഹൗസില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ രാജന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിന് കൈക്കും ചുമലിനും, രാജന് കാലിനുമാണ് സാരമായി പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. തൃക്കണ്ണാട് കടപ്പുറത്ത് നിന്നും പുറപ്പെട്ട പച്ചറിച്ചി (മൂന്നാംമൂറ) എന്ന മരത്തോണിയാണ് അപകടത്തില്‍പെട്ടത്. ആറു പേരാണ് തോണിയിലുണ്ടായിരുന്നത്. തോണി പുറപ്പെട്ട് ഏകദേശം 100 മീറ്റര്‍ പിന്നിട്ടപ്പോള്‍തന്നെ ശക്തമായ തിരമാലയില്‍പെട്ട് അപകടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബാബു, ഗോപാന്‍, ആണ്ടി, ഒരു കുമ്പള സ്വദേശി എന്നിവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

ഇതുകൂടാതെ 13 പേരുമായി പോയ മറ്റൊരു തോണിയും തിരമാലയില്‍പെട്ടു. തോണിക്ക് കേടുപാട് സംഭവിച്ചു. മത്സ്യത്തൊഴിലാളികള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Boat accident, Trikkanad, 2 injured after fell from Canoe
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?