ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് സിനിമാ താരത്തിന്റെ വെളിപ്പെടുത്തല്‍; ചിരിച്ചുകൊണ്ട് കേട്ടുനിന്ന് കമല്‍ ഹാസന്‍
ചെന്നൈ: (www.kvartha.com 28.07.2019) ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് സിനിമാ താരത്തിന്റെ വെളിപ്പെടുത്തല്‍. ബിഗ് ബോസിന്റെ മൂന്ന് തമിഴ് പതിപ്പില്‍ പങ്കെടുത്ത നടന്‍ ശരവണനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. സംഭവം ചിരിച്ചുകൊണ്ട് കേട്ടുനിന്ന അവതാരകന്‍ കമല്‍ ഹാസന്റെയും കയ്യടിച്ച കാണികളുടെയും പ്രവൃത്തിയില്‍ വിമര്‍ശനം ഉയരുകയാണ്. കോളജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്നായിരുന്നു ശരവണന്റെ തുറന്ന് പറച്ചില്‍.
പൊതുബസില്‍ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവതാരകനായ കമലഹാസന്‍ പറയുമ്പോഴായിരുന്നു ശരവണന്‍ ഇക്കാര്യം പറഞ്ഞത്. ബസില്‍ യാത്ര ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും കൃത്യസമയത്ത് എത്താന്‍ തിരക്കു കൂട്ടും. അതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട് എന്നായിരുന്നു കമലഹാസന്‍ പറഞ്ഞത്.
ഇതിനിടെയാണ് ശരവണന്‍ ഇടപെട്ടത്. കോളജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ പറഞ്ഞത്. കമലഹാസന്‍ ഇയാളുടെ തുറന്നുപറച്ചിലിനെ എതിര്‍ക്കാത്തതും ചിരിച്ച് പ്രോത്സാഹിപ്പിച്ചതുമാണ് വിമര്‍ശന വിധേയമായത്.
ഗായിക ചിന്മയി ശ്രീപദയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. 'ഒരുചാനലില്‍ ഒരു മനുഷ്യന്‍ സ്ത്രീകളെ അപമാനിച്ചത് വലിയ അഭിമാനത്തോടെ പറയുന്നു. സ്ത്രീകളടക്കമുള്ളവര്‍ ഇതിന് കൈയടിക്കുന്നുണ്ട്.' എന്നായിരുന്നു ചിന്മയിയുടെ ട്വീറ്റ്. ഏതായാലും നടനെതിരെയും കമലഹാസനെതിരെയും വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പൊതുബസില്‍ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവതാരകനായ കമലഹാസന്‍ പറയുമ്പോഴായിരുന്നു ശരവണന്‍ ഇക്കാര്യം പറഞ്ഞത്. ബസില്‍ യാത്ര ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും കൃത്യസമയത്ത് എത്താന്‍ തിരക്കു കൂട്ടും. അതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട് എന്നായിരുന്നു കമലഹാസന്‍ പറഞ്ഞത്.
ഇതിനിടെയാണ് ശരവണന്‍ ഇടപെട്ടത്. കോളജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ പറഞ്ഞത്. കമലഹാസന്‍ ഇയാളുടെ തുറന്നുപറച്ചിലിനെ എതിര്‍ക്കാത്തതും ചിരിച്ച് പ്രോത്സാഹിപ്പിച്ചതുമാണ് വിമര്‍ശന വിധേയമായത്.
Check this pic.twitter.com/qYDH7KORlN— Sindhu (@sindhu0) July 27, 2019
ഗായിക ചിന്മയി ശ്രീപദയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. 'ഒരുചാനലില്‍ ഒരു മനുഷ്യന്‍ സ്ത്രീകളെ അപമാനിച്ചത് വലിയ അഭിമാനത്തോടെ പറയുന്നു. സ്ത്രീകളടക്കമുള്ളവര്‍ ഇതിന് കൈയടിക്കുന്നുണ്ട്.' എന്നായിരുന്നു ചിന്മയിയുടെ ട്വീറ്റ്. ഏതായാലും നടനെതിരെയും കമലഹാസനെതിരെയും വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
A Tamil channel aired a man proudly proclaiming he used the Public Bus Transport system to molest/grope women - to cheers from the audience.— Chinmayi Sripaada (@Chinmayi) July 27, 2019
And this is a joke. To the audience. To the women clapping. To the molester.
Damn. https://t.co/kaL7PMDw4u
Keywords: Video, News, Entertainment, India, Kamal Hassan, bus, Big Boss, Bigg Boss Tamil contestant tells Kamal Haasan he used to molest women on bus, Internet is furious
Powered by Info News For You

Comments
Post a Comment