അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ ഫലം കാണുന്നു; വിയന്ന കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ കുല്‍ഭൂഷണ്‍ ജാദവിനെ അറിയിച്ചു, നയതന്ത്ര സഹായം നല്‍കുമെന്ന് പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: (www.kvartha.com 19.07.2019) കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ ഫലം കാണുന്നു. എല്ലാ വിധ നയതന്ത്ര സഹായം നല്‍കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സഹായവും കുല്‍ഭൂഷണ് ലഭ്യമാക്കും. വിയന്ന കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന് കുല്‍ഭൂഷണ്‍ ജാധവിനെ അറിയിച്ചതായും പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് ഈ തീരുമാനം. കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചെന്നും നയതന്ത്രസഹായം നിഷേധിച്ചെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിമര്‍ശിച്ചിരുന്നു. ഇതേ വാദം തന്നെയാണ് ഇന്ത്യ ഉന്നയിച്ചതും.
പാക്കിസ്ഥാനിലെ നിയമങ്ങള്‍ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം ജാദവിന് നല്‍കുമെന്നും നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വിയന്ന കണ്‍വന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 36, ഖണ്ഡിക 1 (ബി) പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ അറിയിച്ചിട്ടുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Pakistan, India, Court, Consular Access To Kulbhushan Jadhav "According To Our Laws": Pakistan
Powered by Info News For You

Comments
Post a Comment