മലയണ്ണാനെ വേട്ടയാടിപ്പിടിച്ച രണ്ടു പേര്‍ പിടിയില്‍; കൂട്ടുപ്രതികള്‍ക്കു വേണ്ടി അന്വേഷണം, തോക്ക് പിടിച്ചെടുത്തു

മംഗളൂരു: (www.kasargodvartha.com 29.07.2019) മലയണ്ണാനെ വേട്ടയാടിപ്പിടിച്ച രണ്ടു പേരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. സുള്ള്യ നഡുഗല്ലു നാല്‍കുറുവിലെ കെ ഹോണപ്പ (42), കഡബ സുബ്രഹ്മണ്യയിലെ പി കെ രമേശ് (42) എന്നിവരെയാണ് കുക്കെ സുബ്രഹ്മണ്യ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ത്യാഗരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

ഇവരുടെ കൂട്ടുപ്രതികളായ സുള്ള്യ നാല്‍കുറുവിലെ ഡി സുബ്രഹ്മണ്യ, കഡബയിലെ സുബ്രഹ്മണ്യ നൂച്ചില എന്നിവര്‍ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തില്‍ നിന്നും ഇരട്ടക്കുഴല്‍ തോക്കും, വേട്ടയാടിപ്പിടിച്ച മൂന്ന് മലയണ്ണാനുകളും പിടിച്ചെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, forest, forest-range-officer, Two held for killing three giant squirrels
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?