രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യബജറ്റ് ഇന്ന് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും


ദേശീയം (www.evisionnews.co): രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ഇന്ന്. ഒരു മുഴുന്‍ സമയ വനിത മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകത കൂടിയും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനുണ്ട്.

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധവും ജി.എസ്.ടിയും നട്ടെല്ലൊടിച്ച സമ്പദ് വ്യവസ്ഥയെ നേരെയാക്കിയെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും ഏറെ മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിലെങ്ങനെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടാകും എന്നതാണ് മറ്റൊരു പ്രധാന വിഷയം.

കയറ്റുമതി മേഖലയിലെ പ്രധാന ഉത്പന്നങ്ങളായ ഇരുമ്പ്, അലൂമിനിയം പോലുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയതും ഇറാനില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതും വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?