തിരുവനന്തപുരം വിമാനത്താവളം വിട്ടു കൊടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍: ടിയാലിനെ പ്രത്യേക കമ്പനിയാക്കാന്‍ നീക്കം, ഏറ്റെടുക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി, സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാര്‍ ഒപ്പിടാനായില്ല

തിരുവനന്തപുരം: (www.kvartha.com 14.07.2019) തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടു കൊടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം സജീവമാക്കുന്നു. പ്രത്യേക ഉദ്ദേശ്യത്തിനായുള്ള കമ്പനിയായി ടിയാലിനെ രജിസ്റ്റര്‍ ചെയ്യാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കണ്‍സള്‍ട്ടന്റായ കെപിഎംജിയുമായി സര്‍ക്കാര്‍ നാളെ ഉന്നതതല ചര്‍ച്ച നടത്തും. വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്.


ലേലത്തില്‍ സര്‍ക്കാരും കെഎസ്‌ഐഡിസിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് പങ്കെടുത്തത്. എന്നാല്‍ ഇതുവരെയും സംസ്ഥാനസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാര്‍ ഒപ്പിടാനായിട്ടില്ല.

വിമാനത്താവള നടത്തിപ്പിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി ടിയാല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ കമ്പനിയായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കമ്പനിയിലെ ഓഹരി ഘടന, റവന്യൂസാധ്യത, മറ്റ് സാമ്പത്തികവശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കണ്‍സള്‍ട്ടന്റായ കെപിഎംജിയുമായി തിങ്കഴാഴ്ച ചര്‍ച്ച നടത്തും.

ടിയാല്‍ കമ്പനി രൂപീകരിച്ചതിന്റെ രേഖകള്‍ വൈകാതെ കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് നീക്കം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ടിയാലില്‍ ഭൂരിപക്ഷം ഓഹരിയുണ്ടാകുമെന്ന് ഉറപ്പില്ല. സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് വിമാനത്താവളത്തിലെ ജീവനക്കാര്‍ പറയുന്നത്. 

ലേല നടപടികളുടെ കാലാവധി ഈ മാസം 31-നാണ് അവസാനിക്കുന്നത്. ആവശ്യമെങ്കില്‍ മൂന്ന് മാസം കൂടി നീട്ടാന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Airport, Thiruvananthapuram, State, Government, Air Plane, Central Government, Trivandrum Airport: TIAL will be registered as a seperate company 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?