ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും; മാഞ്ചസ്റ്ററില്‍ പ്രധാന ഭീഷണി മഴ; റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ ഇന്ത്യ ഫൈനലില്‍
ലണ്ടന്‍: (www.kvartha.com 09.07.2019) ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്റിനെതിരേ ചൊവ്വാഴ്ച വൈകിട്ട് മാഞ്ചസ്റ്ററില്‍ ഇറങ്ങുന്നു. എന്നാല്‍ കാണികളുടെ ആവേശം കെടുത്തുന്ന പ്രധാന ഭീഷണി മഴയാണ്. മത്സരവേദിയായ മാഞ്ചസ്റ്ററില്‍ ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.
രാവിലെ പത്തുമണി മുതല്‍ ഇന്ത്യാ ന്യൂസിലന്റ് മത്സരം മൂടിക്കെട്ടിയ ആകാശത്തിന് കീഴിലായിരിക്കും നടക്കുക എന്നാണ് പ്രവചനം. റിസര്‍വ് ദിനമായ ബുധനാഴ്ചയും ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇരു ടീമുകളും തമ്മില്‍ ടൂര്‍ണമെന്റില്‍ ആദ്യം നടക്കേണ്ടിയിരുന്ന മത്സരവും മഴയില്‍ ഒഴുകിപ്പോയിരുന്നു. മത്സരത്തിനിടെ മഴയെത്തുമെന്നാണ് പ്രവചനമെങ്കിലും 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്.
ടോസിന് പിന്നാലെ മഴ പെയ്താല്‍ കളിയുടെ ബാക്കി റിസര്‍വ് ദിനത്തിലാകും നടക്കുക. രണ്ടാം ദിവസവും മഴ പെയ്താല്‍ മഴനിയമപ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിലേക്ക് പോകും. ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ 1999 ലോകകപ്പ് സെമിയിലും ഇന്ത്യ മഴയേയും ആതിഥേയരായ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
പിറ്റേന്നായിരുന്നു ഇംഗ്ളണ്ടിനെ അന്ന് ഇന്ത്യ തോല്‍പ്പിച്ചത്. മാഞ്ചസ്റ്ററിലെ പിച്ചില്‍ ഉയര്‍ന്ന സ്‌കോറാണ് ഇരുടീമും പ്രതീക്ഷിക്കുന്നത്. ലോകകപ്പിലെ അവസാന ലീഗ് മാച്ചായ ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇരു ടീമുകളും 300നപ്പുറമുള്ള സ്‌കോര്‍ നേടിയിരുന്നു. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് വീതം സ്പിന്നര്‍മാരെയും പേസര്‍മാരെയും ഉള്‍പ്പെടുത്താനാണ് സാധ്യത.
കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. യൂസ്വേന്ദ്ര ചാഹലിനും അവസരം നല്‍കിയേക്കും. പേസ് ബൗളര്‍മാരായി ജസ്പ്രീത് ബൂമ്രയ്ക്കൊപ്പം ഷമിക്കാണ് സാധ്യത കൂടുതല്‍. കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു.
ഷമി റണ്‍സ് വഴങ്ങുമ്പോള്‍ വിക്കറ്റും വീഴ്ത്തുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ മൂന്നാം പേസറാകും. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റമൊന്നുമുണ്ടാവില്ല. സാധ്യത ഇലവന്‍ ഇങ്ങനെ- രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ/കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍/മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manchester weather updates: Will rain affect India vs New Zealand World Cup semi-final today?, London, News, Sports, Cricket, World Cup, Trending, World.

Powered by Info News For You

Comments
Post a Comment