റോഡിലെ യാത്രാദുരിത്തെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് കത്തെഴുതി; ജി സുധാകരന്‍ സ്‌കൂളിലേക്ക് വിളിച്ചു, പ്രശ്‌നത്തിന് പരിഹാരം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 05.07.2019) സ്‌കൂളിന് മുന്‍വശത്തെ റോഡിലെ യാത്രാദുരിത്തെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് കത്തെഴുതി. കത്ത് കണ്ടതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ സ്‌കൂളിലേക്ക് വിളിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു. തൃക്കരിപ്പൂര്‍- പയ്യന്നൂര്‍ തങ്കയം ബൈപ്പാസ് റോഡ് നിര്‍മിച്ച ശേഷം അരികുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടായ യാത്രാ ദുരിതം കാണിച്ചാണ് തങ്കയം എ എല്‍ പി സ്‌കൂളിലെ കുരുന്നുവിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് കത്തെഴുതിയത്.

സ്‌കൂളിന് മുന്നിലെ കേബിള്‍ കുഴിക്കും വെള്ളക്കെട്ടിനും പരിഹാരം വേണമെന്നായിരുന്നു ആവശ്യം. നടപ്പാതയില്‍ കുഴികളുണ്ടാക്കി കടന്നുകളഞ്ഞവരെ മന്ത്രിമാമന്‍ പിടികൂടി നടപടി സ്വീകരിക്കണമെന്ന് കുട്ടികള്‍ പോസ്റ്റ് കാര്‍ഡില്‍ എഴുതി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്ത് മന്ത്രിയുടെ ഗണ്‍മാനാണ് ആദ്യം വിളിച്ചത്. മന്ത്രിക്ക് കുട്ടികളോട് ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയായിരുന്നു. പത്തുമിനിറ്റിന് ശേഷം സീനിയര്‍ അസിസ്റ്റന്റ് പി ഇന്ദുവിന്റെ ഫോണിലേക്ക് വീണ്ടും വിളിവന്നു. നാലാം തരം വിദ്യാര്‍ത്ഥി തീര്‍ത്ഥാ രജീഷ് ബാബുവിനാണ് മന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചത്.

രാവിലെ തന്നെ തൊഴിലാളികള്‍ സ്ഥലത്തെത്തി ജോലി ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, Road, Students sent letter to Minister; Took action suddenly by minister
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?