വാഹന പരിശോധനയില്‍ പിടിച്ച ഓട്ടോ ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു


കേരളം (www.evisionnews.co): വാഹന പരിശോധനയില്‍ പിടികൂടിയ ഓട്ടോ റിക്ഷ പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണംവിട്ട് ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ മൂന്നാംവാര്‍ഡ് കടവില്‍ നികര്‍ത്തില്‍ 35കാരനായ ഷണ്‍മുഖനാണ് മരിച്ചത്. ഡ്രൈവര്‍ മദ്യപിച്ചെന്ന സംശയത്തിലാണ് ഓട്ടോ പിടിച്ചത്. ഡ്രൈവറെ പിന്നിലിരുത്തി പൊലീസുകാരന്‍ ഓട്ടോയുമായി പോകുമ്പോഴായിരുന്നു അപകടം. ഞായറാഴ്ച വൈകിട്ട് 5.40ന് വയലാര്‍ പാലത്തിന് സമീപമായിരുന്നു അപകടം. 

വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ശങ്കര്‍ തിങ്കളാഴ്ച രാവിലെ 10.45 മണിയോടെയാണ് മരിച്ചത്. ഓട്ടോ ഓടിച്ച എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കളവംകോടം സ്വദേശി എം.ആര്‍ രജീഷിനെതിരെ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം വെച്ചാണ് ഓട്ടോഡ്രൈവര്‍ ആലപ്പുഴ അവലൂക്കുന്ന് സ്വദേശി മനോജിനെ മദ്യപിച്ചെന്ന സംശയത്തില്‍ രജീഷും എ.എസ്.ഐ, കെ.എം ജോസഫും ചേര്‍ന്ന് പിടിച്ചത്.

പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മനോജിനെയും കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും പിന്നിലിരുത്തി രജീഷ്, ഓട്ടോ സ്റ്റേഷനിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയലാര്‍പാലം ഇറങ്ങി വരുമ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് നടന്നു പോകുകയായിരുന്ന ശങ്കറിന്റെ പിന്നില്‍ ഇടിച്ചു. തുടര്‍ന്ന് സമീപത്തെ കടയുടെ ബോര്‍ഡ് തകര്‍ത്ത് ചെറിയ മരത്തില്‍ ഇടിച്ചു നിന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?