മംഗളൂരുവിൽ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുമായി വിമാനത്താവളത്തിനുള്ളില്‍ കയറിയ യുവാവ് പിടിയില്‍; ഭാര്യയെ സഹായിക്കാനായാണ് അകത്തുകയറിയതെന്ന് വെളിപ്പെടുത്തല്‍
മംഗളൂരു: (www.kasargodvartha.com 10.07.2019) മംഗളൂരു വിമാനത്താവളത്തില്‍ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുമായി വിമാനത്താവളത്തിനുള്ളില്‍ കയറിയ യുവാവിനെ സുരക്ഷാ ചുതലയിലുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. മംഗളൂരു സ്വദേശി കെവിന്‍ വെര്‍ണോന്‍ ഫെര്‍ണാണ്ടസാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
രാത്രി 8.05 ന് ദുബൈയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സഞ്ചരിക്കാനുള്ള ഇ- ടിക്കറ്റുമായാണ് ഇയാളും ഭാര്യയും വിമാനത്താവളത്തിലെത്തിയത്. 5.25ന് ചെക് ഇന്‍ ചെയ്യാനെത്തി. 6.01 ന് ഇയാള്‍ പുറത്തിങ്ങവേയാണ് സംശയംതോന്നിയ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഭാര്യക്കും തനിക്കും വിദേശത്തേക്ക് പോകാന്‍ ടിക്കറ്റ് എടുത്തതായും ചില സാങ്കേതിക കാരണങ്ങളാല്‍ തന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതായും യുവാവ് പറഞ്ഞു. ഭാര്യയെ സഹായിക്കാനാണ് ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുമായി അകത്തുകയറിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ബജ്പെ പോലീസിന് കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Top-Headlines, Airport, Man arrested for entering airport using cancelled flight ticket
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment