ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനവും വിജയകരം; ഇനി ബാക്കിയുള്ളത് രണ്ട് ഘട്ടങ്ങള്‍, ഓഗസ്റ്റ് പതിനാലിന് പേടകം ചന്ദ്രനിലേക്ക് കുതിക്കും, സോഫ്റ്റ് ലാന്‍ഡിംഗിനായി കാത്തിരുന്ന് ശാസ്ത്ര ലോകം

ബംഗളൂരു: (www.kvartha.com 30.07.2019) ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് പേടകത്തെ വിജയകരമായി മൂന്നാം ഘട്ട ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഇതോടെ ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 3:12 ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

News, Bangalore, ISRO, Technology, National, India, Chandrayan 2: Third Orbit Raising of Spacecraft Completed Successfully

ഇനി രണ്ട് തവണ കൂടിയാണ് ഭ്രമണപഥം ഉയര്‍ത്താന്‍ ബാക്കിയുള്ളത്. മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. ഓഗസ്റ്റ് പതിനാലിനാണ് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Bangalore, ISRO, Technology, National, India, Chandrayan 2: Third Orbit Raising of Spacecraft Completed Successfully


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?