കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യ്‌തേക്കും

ബെംഗളൂരു: (www.kvartha.com 24.07.2019)  വ്യാഴാഴ്ച കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്ജനതാ ദള്‍ (എസ്) സര്‍ക്കാര്‍ നിലംപതിച്ച സാഹചര്യത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. സ്വതന്ത്രന്‍ അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാര്‍ട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്. ബി.ജെ.പി. സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ബുധനാഴ്ച അവകാശവാദമുന്നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആര്‍.അശോക് പറഞ്ഞു.

BJP, India, Karnataka, Minister, News, Politics, National, Congress, Narendra Modi, Prime Minister, State, BS Yeddyurappa Set To Be Chief Minister Karnataka

75 വയസ്സുകഴിഞ്ഞ യെദ്യൂരപ്പയെ പദവിയില്‍ നിന്നു മാറ്റിനിര്‍ത്താന്‍ തീരുമാനം ഉണ്ടായെങ്കിലും ജനപിന്തുണ പരിഗണിച്ചാണ് 76കാരനായ യെദ്യൂരപ്പയെ കേന്ദ്രനേതൃത്വം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി വീണ്ടും പ്രഖ്യാപിച്ചത്. ആദ്യമായി യെദ്യൂരപ്പ മുഖ്യമന്ത്രിയായത് 2007ലാണ്. അന്നും പിന്നീടുവന്ന അവസരങ്ങളിലും അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 25 എണ്ണത്തിലും ബി.ജെ.പി. ജയിച്ചതും അദ്ദേഹത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതായി. ആര്‍.എസ്.എസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ യെദ്യൂരപ്പക്ക് കര്‍ണ്ണാടകത്തിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയും ഉണ്ട്.

അനധികൃത ഇരുമ്പയിരു ഖനനക്കേസില്‍ അഴിമതി ആരോപിച്ച് 2011ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിറങ്ങിയ യെദ്യൂരപ്പ 2012ല്‍ ബി.ജെ.പി പാര്‍ട്ടിവിട്ട് കെ.ജെ.പി. രൂപവല്‍കരിച്ചു. 2013ല്‍ യെദ്യൂരപ്പ ഇല്ലാതെ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വിയാണ് നേരിട്ടത്. യെദ്യൂരപ്പയുടെ ജനസമ്മതി കണ്ടറിഞ്ഞാണ് പിന്നീട് വീണ്ടും അദ്ദേഹത്തെ ബി.ജെ.പി.യില്‍ തിരിച്ചെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി അടുത്തബന്ധമുള്ള നേതാവുകൂടിയാണ് യെദ്യൂരപ്പ. സംസ്ഥാനത്തെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിനാണ് 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവമോഗയില്‍ നിന്നു അദ്ദേഹം ജയിച്ചത്. ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍, ദേശീയ ഉപാധ്യക്ഷന് തുടങ്ങി വിവിധ പദവികള്‍ വഹിച്ച യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍നിന്ന് തുടര്‍ച്ചയായി ആറുതവണ തിരഞ്ഞെടുക്കപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP, India, Karnataka, Minister, News, Politics, National, Congress, Narendra Modi, Prime Minister, State, BS Yeddyurappa Set To Be Chief Minister Karnataka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?