കനത്തമഴ തുടരുന്നു; മംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷനിലടക്കം വെള്ളം കയറി

മംഗളൂരു: (www.kasargodvartha.com 19.07.2019) മംഗളൂരുവിലും സമീപ പ്രദേശങ്ങളിലും മഴ കനത്തുപെയ്യുന്നു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ മഴ ഇപ്പോഴും നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് മംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനിലടക്കം വെള്ളം കയറി. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.



മഴ കനത്തതോടെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയില്‍ നിരവധി നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും മരം കടപുഴകി വീണ് ഗാതഗതം തടസപ്പെടുകയും വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Top-Headlines, National, Monsoon intensifies in coast - Orange alert issued
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?